1 GBP = 103.94
breaking news

ഡൽഹി വിമാനത്താവളത്തിൽ 3 കോടിയുടെ സ്വർ‌ണം ഉപേക്ഷിച്ച നിലയിൽ

ഡൽഹി വിമാനത്താവളത്തിൽ 3 കോടിയുടെ സ്വർ‌ണം ഉപേക്ഷിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ശൗചാലയത്തിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വർണം ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. ഒരു കിലോ ഗ്രാം തൂക്കം വരുന്ന ഒൻപത് സ്വർണക്കട്ടികളാണ് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ടെടുത്തത്. ശൗചാലയത്തിൽ ഒരു ലാപ്ടോപ്പ് ബാഗ് ഉപേക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സുരക്ഷാ പരിശോധനയിൽ കസ്റ്റംസ് അധികൃതർ പിടിക്കപ്പെടുമെന്ന് കരുതി ഉപേക്ഷിച്ചതായിരിക്കാമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more