1 GBP = 104.15
breaking news

അഫ്​ഗാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകന്‍റെ മൃതദേഹം താലിബാൻ റെ​ഡ്​ക്രോസിന്​ കൈമാറി

അഫ്​ഗാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകന്‍റെ മൃതദേഹം താലിബാൻ റെ​ഡ്​ക്രോസിന്​ കൈമാറി

കാബൂൾ: അഫ്​ഗാനിസ്​താനിൽ സർക്കാർ സേനയും താലിബാനും തമ്മിലുള്ള ​േപാരാട്ടത്തിനിടെ കൊല്ലപ്പെട്ട റോയി​േട്ടഴ്​സിന്‍റെ പുലിറ്റ്​സർ ജേതാവായ ഇന്ത്യൻ ഫോ​ട്ടോജേണലിസ്റ്റ്​ ഡാനിഷ്​ സിദ്ദീഖിയുടെ മൃതദേഹം റെഡ്​ക്രോസിന്​ കൈമാറി. ഡാനിഷ്​ കൊല്ലപ്പെട്ട കാണ്ഡഹാർ പ്രവിശ്യയുടെ അധികാരം പിടിച്ച താലിബാനാണ്​ കൈമാറിയത്​. അഫ്​ഗാൻ സേനക്കൊപ്പം പാക്​ അതിർത്തിയോടു ചേർന്ന സ്​പിൻ ബോൾഡക്​ ജില്ലയിൽ റിപ്പോർട്ടിങ്ങിനിടെയാണ്​ സുരക്ഷ സേനയും താലിബാനുമായി ആക്രമണമുണ്ടാകുന്നത്​.

ഡാനിഷ്​ സിദ്ദീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഫ്​ഗാൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. 

ടെലിവിഷൻ രംഗത്ത്​ മാധ്യമ പ്രവർത്തനം ആരംഭിച്ച ഡാനിഷ്​ സിദ്ദീഖി ഫോ​ട്ടോ ജേണലിസത്തിലേക്ക്​ തിരിയുകയായിരുന്നു. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി അദ്ദേഹമെടുത്ത ചിത്രങ്ങൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. അഫ്​ഗാനിൽ യു.എസ്​ സൈനിക പിൻമാറ്റത്തിനു പിന്നാലെ താലിബാൻ നീക്കങ്ങൾ റിപ്പോർട്ട്​ ചെയ്യാനെത്തിയതായിരുന്നു.

ഡാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ട സംഭവത്തിൽ താലിബാൻ മാപ്പുപറഞ്ഞു. ആക്രമണം നടക്കുന്ന സ്​ഥലത്ത്​ എത്തുന്ന മാധ്യമ പ്രവർത്തകർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ അത്​ സംഭവിച്ചില്ലെന്നും താലിബാൻ വക്​താവ്​ സബീഉല്ല മുജാഹിദ്​ പറഞ്ഞു. 

താലിബാനിൽനിന്ന്​ സ്​പിൻ ബോൾഡക്​ പ്രദേശം തിരിച്ചുപിടിക്കാൻ സുരക്ഷ സേന നടത്തിയ നീക്കമാണ്​ ഡാനിഷ്​ സിദ്ദീഖിയുടെ ജീവനെടുത്തത്​. മുതിർന്ന സൈനിക ഉദ്യോഗസ്​ഥനും നീക്കത്തിൽ കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more