1 GBP = 107.76
breaking news

ക്രോയ്ഡോണിൽ പട്ടാപ്പകൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

ക്രോയ്ഡോണിൽ പട്ടാപ്പകൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

സ്‌കൂളിലേക്ക് പോകുകയായിരുന്ന 15 വയസുകാരിയെ കുത്തിക്കൊന്ന സംഭവത്തിൽ 17 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തു.

സൗത്ത് ലണ്ടനിലെ ക്രോയ്‌ഡണിലെ വിറ്റ്‌ഗിഫ്റ്റ് ഷോപ്പിംഗ് സെന്ററിന് സമീപമാണ് ഇന്നലെ രാവിലെ പെൺകുട്ടി കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒരു ബാഗിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അക്രമി പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് കഴുത്തിൽ കുത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ തന്നെ പോലീസ് എത്തിയിരുന്നു. വെല്ലസ്ലി റോഡിൽ നടന്ന സംഭവത്തിൽ പെൺകുട്ടിക്ക് പരിചയമുണ്ടെന്ന് കരുതുന്ന 17 വയസ്സുള്ള ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്.

രാവിലെ 8.30 ഓടെ കുത്തേറ്റ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ബസ് ഡ്രൈവറും വഴിയാത്രക്കാരനും പരമാവധി ശ്രമിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, മറ്റുള്ളവർ അക്രമിയെ പിന്തുടരുകയായിരുന്നു. ഒരു അടിയോളം നീളമുള്ള കത്തിയുപയോഗിച്ചാണ് അക്രമി പെൺകുട്ടിയെ കൊലപ്പെയുത്തിയത്.

ക്രോയ്ഡോണിലെ ഓൾഡ് പാലസ് ഓഫ് ജോൺ വൈറ്റ്‌ഗിഫ്‌റ്റ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more