1 GBP = 104.01
breaking news

ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കം അശാസ്ത്രീയവും അപകടകരവുമെന്ന് വിദഗ്ദർ

ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കം അശാസ്ത്രീയവും അപകടകരവുമെന്ന് വിദഗ്ദർ

ലണ്ടൻ: ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 1,200 ൽ അധികം വരുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മ. ഈ നീക്കത്തെ ക്രിമിനൽ എന്ന് ആക്ഷേപിക്കുകയും അശാസ്ത്രീയവും അപകടകരവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബോറിസ് ജോൺസന്റെ ‘അശാസ്ത്രീയമായ’ തീരുമാനത്തെ വിമർശിച്ച് വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും കൂട്ടായ്മ കഴിഞ്ഞ ദിവസം രാത്രി ലാൻസെറ്റ് എന്ന മെഡിക്കൽ ജേണലിലാണ് പ്രസ്താവന നൽകിയത്. കോവിഡ് അണുബാധയുടെ എണ്ണം കൂടുകയും ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ദർ പറയുന്നു. സുരക്ഷിതരായിരിക്കാൻ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് ഇരട്ട കുത്തിവയ്പ്പ് നൽകേണ്ടതുണ്ടെന്നും കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് ആരംഭിക്കേണ്ടതുണ്ടെന്നും നാല് പ്രമുഖ സേജ് വിദഗ്ധർ ഉൾപ്പെടുന്ന ഗ്രൂപ്പ് അവകാശപ്പെട്ടു. ഗ്രൂപ്പിൽ ഡേവിഡ് കാമറൂണിന്റെ മുൻ ചീഫ് സയന്റിഫിക് അഡ്വൈസർ സർ ഡേവിഡ് കിംഗ്, ബി‌എം‌എ കൗൺസിൽ ചെയർ ഡോ.നാഗ്പാൽ തുടങ്ങിയവരും ഉൾപ്പെടും.

ഏപ്രിലിനുശേഷം ആദ്യമായാണ് ബ്രിട്ടൻ ഇന്നലെ 50 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്. കേസുകൾ മന്ദഗതിയിലായതിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. ആഴ്ചയിൽ നാലിലൊന്ന് ഉയർന്ന് ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 36,660 പോസിറ്റീവ് കേസുകൾ ഇരുപത്തിനാലു മണിക്കൂറിനിടെ ഇന്നലെ രേഖപ്പെടുത്തി.

എല്ലാ നിയന്ത്രണങ്ങളും അടുത്തയാഴ്ച ഉപേക്ഷിക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അതേസമയം ഈ ശൈത്യകാലത്ത് വീണ്ടും കടുത്ത നടപടി സ്വീകരിക്കാമെന്ന് ഒരു മന്ത്രി സൂചന നൽകി. അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ ദിവസേന 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളും 200 അധികം മരണങ്ങളും സംഭവിച്ചേക്കാമെന്ന് സേജ് മോഡലിംഗ് കാണിക്കുന്നു. എന്നാൽ ഏറ്റവും മോശം അവസ്ഥയിലുള്ള പ്രവചനങ്ങൾ കാണിക്കുന്നത് ആശുപത്രിയിൽ പ്രവേശിക്കുന്നത് 25,000 ഉം 3,000 പേർ മരിക്കുന്നതുമാണ്.

കൊറോണ വൈറസിലെ ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാൻ ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ, നമ്പർ 10 ന്റെ സമീപനത്തെ അശ്രദ്ധമെന്ന് വിശേഷിപ്പിച്ചു. ജൂലൈ 19 ന് ആരംഭിക്കുന്ന ഇളവുകൾ കൂടുതൽ ദോഷമുണ്ടാക്കുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഇമ്മ്യൂണോബയോളജിസ്റ്റ് പ്രൊഫസർ അഡ്രിയാൻ ഹെയ്ഡേ എംപിമാരോട് പറഞ്ഞു. നമ്പർ 10 ന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ‘അവരുടെ ആശങ്കകളെക്കുറിച്ച് കൂടുതൽ പരസ്യമാകാത്തതിൽ’ താൻ ഞെട്ടിപ്പോയതായി ലാൻസെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് ഡോ. റിച്ചാർഡ് ഹോർട്ടൺ പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more