1 GBP = 104.13
breaking news

കൊവിഷീൽഡ്‌ വാക്‌സിൻ യാത്രാനുമതിക്ക് പരിഗണിക്കണമെന്ന് ബോറിസ് ജോൺസൺ

കൊവിഷീൽഡ്‌ വാക്‌സിൻ യാത്രാനുമതിക്ക് പരിഗണിക്കണമെന്ന്  ബോറിസ് ജോൺസൺ

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനെ യൂറോപ്പിൽ യാത്രാനുമതിക്കുള്ള വാക്‌സിൻ പാസ്സ്‌പോർട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ നിർമിത ആസ്ട്രസെനെക വാക്‌സിനെ യൂറോപ്യൻ യൂണിയൻ യാത്ര പദ്ധതികളിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങളൊന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടനിൽ അമ്പത് ലക്ഷത്തോളം പേർ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചതായാണ് കണക്ക്.

മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ റെഗുലേറ്ററി അതോറിറ്റി (എം.എച്.ആർ.എ.) അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് വാക്‌സിൻ പാസ്പോർട്ട് അനുമതി നൽകാതിരിക്കുന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും ഇക്കാര്യത്തിൽ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

വാക്സിനെടുത്തവര്‍ക്ക് യൂറോപ്പില്‍ തടസമില്ലാത്ത സഞ്ചാരാനുമതി നല്‍കുന്ന ‘വാക്സിന്‍ പാസ്പോര്‍ട്ടി’നായുള്ള ഗ്രീന്‍ പാസ് യൂറോപ്യന്‍ യൂണിയന്‍ കോവിഷീല്‍ഡിന് നല്‍കിയിട്ടില്ല. വാക്സെവിരിയ എന്ന പേരില്‍ ആസ്ട്രസെനേക്ക യൂറോപ്പില്‍ നല്‍കുന്നുണ്ട്. എന്നാല്‍, വാക്സെവിരിയക്ക് മാത്രമാണ് ‘വാക്സിന്‍ പാസ്പോര്‍ട്ടി’നായുള്ള ഗ്രീന്‍ പാസ് നല്‍കിയത്. ഇതുകൂടാതെ, മൊഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനും ഗ്രീന്‍ പാസ് നല്‍കിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോവിഷീല്‍ഡിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവിച്ചത്. ഇതിന് പിന്നാലെ, സ്വിറ്റ്‌സര്‍ലന്‍ഡും ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കോവിഷീല്‍ഡിനെ യാത്രാനുമതി പട്ടികയില്‍പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more