1 GBP = 104.15
breaking news

ക്രിസ്തുമസ് ആഘോഷങ്ങൾ; കോവിഡ് സുനാമിക്ക് സാദ്ധ്യത; ബ്രിട്ടൻ മൂന്നാം ലോക്ക്ഡൗണിലേക്കെന്ന് മുന്നറിയിപ്പ്

ക്രിസ്തുമസ് ആഘോഷങ്ങൾ; കോവിഡ് സുനാമിക്ക് സാദ്ധ്യത; ബ്രിട്ടൻ മൂന്നാം ലോക്ക്ഡൗണിലേക്കെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ക്രിസ്മസിന് കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കോവിഡ് കേസുകളുടെ അനിയന്ത്രിതമായ സുനാമിക്ക് കാരണമാകുമെന്ന് ഒരു നഴ്സിംഗ് മേധാവി മുന്നറിയിപ്പ് നൽകി. കോവിഡ് -19 നിയന്ത്രണങ്ങളുടെ ടയർ ത്രീയിലേക്ക് പ്രവേശിക്കാൻ തെക്ക്, കിഴക്കൻ ഇംഗ്ലണ്ട് ഒരുങ്ങുന്നതിനിടെയാണ് മുന്നറിയിപ്പ്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയറാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ക്രിസ്മസിന് വരെ ഒരാഴ്ച കൂടി ബാക്കി നിൽക്കെ മന്ത്രിമാർ പൊതുജനങ്ങൾക്ക് പുതിയതും കൂടുതൽ വിശദവുമായ ഉപദേശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ദുഷ്‌കരമായ ഒരു വർഷത്തിനുശേഷം, ഒരുമിച്ച് ജീവിക്കാനും പ്രിയപ്പെട്ടവരെ കാണാനും ആഗ്രഹിക്കുന്നത് എല്ലാവരുടെയും സഹജാവബോധമാണ്. പ്രത്യേകിച്ചും അകലെ താമസിക്കുന്നവരോ ഒറ്റപ്പെട്ടവരാണെന്നോ തോന്നുന്നവർ. എന്നാൽ അപകടകരമായ കാര്യങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരികയെന്നും അവർ പറയുന്നു. വർഷത്തിലെ ഈ സമയവുമായി ബന്ധപ്പെട്ട യാത്രകളും കുടുംബ സന്ദർശനങ്ങളും നിസ്സംശയമായും കൂടുതൽ കേസുകളിലേക്കും എൻഎച്ച്എസും പരിചരണ സേവനങ്ങളും കൂടുതൽ സമ്മർദ്ദത്തിലേക്കുമെത്തും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ മാർഗ്ഗ നിർദ്ദേശങ്ങളില്ലെങ്കിൽ വീണ്ടുമൊരു ലോക്ക്ഡൗണിലേക്കാവും ബ്രിട്ടൻ ചെന്നെത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

ലണ്ടനിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കേസുകൾ കുതിച്ചുയരുന്നതിനാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ശനിയാഴ്ച മുതൽ ടയർ 3 നടപടികളിലായിരിക്കും. ബെഡ്ഫോർഡ്ഷയർ, ബക്കിംഗ്ഹാംഷെയർ, ബെർക്‌ഷയർ, പീറ്റർബറോ, ഹെർട്ട്‌ഫോർഡ്ഷയർ, സർറെ (വേവർലി ഒഴികെ), ഹേസ്റ്റിംഗ്സ്, റോതർ (ഈസ്റ്റ് സസെക്സിന്റെ കെന്റ് അതിർത്തിയിൽ), പോർട്ട്സ്മൗത്ത്, ഗോസ്പോർട്ട്, ഹാംഷൈറിലെ ഹവന്ത് എന്നിവയെല്ലാം ടയർ 3 ലേക്ക് നീങ്ങുമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ബ്രിസ്റ്റലും നോർത്ത് സോമർ‌സെറ്റും ടയർ 3 ൽ നിന്ന് ടയർ 2 ലേക്ക് നീങ്ങും, ഹെർ‌ഫോഡ്ഷെയർ ടയർ 1 ലേക്ക് താഴും, എന്നിരുന്നാലും കൗണ്ടിയുടെ പബ്ലിക് ഹെൽത്ത് ഡയറക്ടർ അവിടത്തെ നടപടികളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more