1 GBP = 104.15
breaking news

കോവിഡ്​: രാജ്യം അതീവ ഗുരുതരാവസ്​ഥയിലേക്കെന്ന്​ കേന്ദ്രം

കോവിഡ്​: രാജ്യം അതീവ ഗുരുതരാവസ്​ഥയിലേക്കെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ വ്യാപനം മോശം അവസ്​ഥയിൽ നിന്നും അതീവ ഗുരുതരാവസ്​ഥയ​ിലേക്ക്​ പോവുകയാണെന്ന്​ കേന്ദ്ര സർക്കാറി​െൻറ മുന്നറിയിപ്പ്​. നിയന്ത്രണ വിധേയം എന്നു നമ്മള്‍ കരുതുമ്പോള്‍ തന്നെ പ്രതിരോധത്തെ മറികടന്ന് വൈറസ് അതിശക്തമായി തിരിച്ചടിക്കുകയാണെന്നും ചൊവ്വാഴ്​ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ പോള്‍ പറഞ്ഞു. 

കോവിഡ്​ നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാ നടപടികളും ജില്ലാ അടിസ്​ഥാനത്തിൽ സീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ​സംസ്​ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്ക്​ കേന്ദ്ര ആരോഗ്യവകുപ്പ്​ സെക്രട്ടറി രാജേഷ്​ ഭൂഷൺ കത്തയച്ചു. 

കഴിഞ്ഞ 24 മണിക്കൂറിന​ിടെ 56,211 പുതിയ കേസുകളാണ്​ റിപ്പോർട്ട് ചെയ്തത്​. മഹാരാഷ്​ട്രയിലാണ് ഏറ്റവും കൂടുതൽ. 31,643 കേസുകൾ. പഞ്ചാബിൽ 2,868 പേർക്കും കർണാടകയിൽ 2,792 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. ഹോളി ആഘോഷത്തെ തുടർന്ന്​ മുൻ ദിവസങ്ങളെ അപേക്ഷിച്ച്​ പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ്​​ 19 ദിവസത്തോളം തുടർച്ചയായി ഉയർന്നുവന്ന പ്രതിദിന കോവിഡ്​ നിരക്കിലും ചെറിയ കുറവ്​ വന്നത്​. 

അതേസമയം, ജനിതക മാറ്റം വന്ന വൈറസുകള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ട സംഭവമാണെന്നും ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണം മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയത് പോലുള്ള ജനിത മാറ്റം വന്ന വൈറസുകള്‍ അല്ലെന്നും അക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഡോ. വി.കെ പോള്‍ വിശദീകരിച്ചു. 

കോവിഡ് പ്രതിരോധത്തിൽ പഞ്ചാബ്​ സർക്കാർ ആവശ്യ​മായ പരിശോധനകള്‍ നടത്തുന്നില്ലെന്നും രോഗം സ്ഥിരീകരിച്ച ആളുകളെ വേണ്ട വിധം നിരീക്ഷണത്തിലേക്ക് മാറ്റുന്നില്ലെന്നും കേ​ന്ദ്രം കുറ്റപ്പെടുത്തി. ഐസൊലേഷന്‍ കൃത്യമായി പാലിക്കാത്തവരെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐസൊലേഷന്‍ നടപടി കൃത്യമായി നടക്കുന്നില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ ബന്ധുക്കളുമായി അടുത്തിടപഴകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്​തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more