1 GBP = 104.15
breaking news

കോവിഡ് – 19; സഹായഹസ്തവുമായി എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ ( ഇമ) വീണ്ടും

കോവിഡ് – 19; സഹായഹസ്തവുമായി എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ ( ഇമ) വീണ്ടും

ലോകം മുഴുവൻ ദുരന്തമേകിയ കൊറോണ എന്ന മഹാമാരിയുടെ ദുരിതങ്ങളിൽ  നമ്മുടെ സമൂഹം ഇപ്പോഴും  വലയുകയാണ്. ഈ ദുരിതങ്ങൾക്ക് ഇരകളും നേർസാക്ഷികളുമായ തങ്ങളുടെ അംഗങ്ങൾക്കോരോരുത്തർക്കും സഹായഹസ്തവുമായി എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ ( ഇമ) വീണ്ടും എത്തുകയാണ്.

കഴിഞ്ഞ കാലങ്ങളിൽ ഇമയുടെ എല്ലാവിധ പ്രവർത്ത നങ്ങൾക്കും സഹായമായി നിന്ന എക്സിറ്റർ കമ്യൂണിറ്റി ടുഗതറു (ECT ) മായി ചേർന്നാണ് ഭക്ഷ്യവസ്തുക്കളുടെ ഒരു ചെറിയ കിറ്റ് ഇമ അംഗങ്ങൾക്ക് നൽകുന്നത്. ഇമയുടെ കമ്മറ്റി മെമ്പറും ECT യുടെ ഡയറക്ടർ ബോർഡ് അംഗവുമായ റോബി വർഗീസിൻ്റെ നേതൃത്വത്തിൽ ചെയർമാൻ മോഹൻ കുമാർ, പ്രസിഡൻ്റ് ബിജോ തോമസ്, സെക്രട്ടറി ബിജോയി വർഗീസ്, ട്രഷറർ സോജ് ജയപ്രകാശ് എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, ജോയി ജോൺ, ഡിറ്റ ജ്യൂവൽ, തെരേസാ സാബു എന്നിവരാണ് ഇമയുടെ കാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നത്. കൊറോണ മഹാമാരിയുടെ തുടക്കത്തിൽ തന്നെ യുക്മയുമായി ചേർന്ന് അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും  മുൻ കരുതലുകൾ നടപ്പാക്കാനും ഇമയുടെ ഭാരവാഹികൾ ശ്രദ്ധിച്ചിരുന്നു.

കൊറോണ ദുരിത ബാധിതർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ആവശ്യമായ സമയത്ത് എത്തിച്ചു നൽകിയതിനോടൊപ്പം തന്നെ ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ കീവർക്കേഴ്സിനും  മോറിസൺസിൻ്റെ വൗച്ചർ നൽകിയതും എല്ലാവർക്കും വളരെയേറെ സഹായകമായിത്തീർന്നു. വരും കാലങ്ങളിൽ ECT യുമായി ചേർന്ന്  അംഗങ്ങൾക്ക് പ്രയോജനകരമായ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്ന് ശ്രീ. റോബി വർഗീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more