1 GBP = 94.52

കൊറോണ പടരാതിരിക്കാൻ ജാഗ്രത വേണം; അമിത ആശങ്ക വേണ്ടാ….

കൊറോണ പടരാതിരിക്കാൻ ജാഗ്രത വേണം; അമിത ആശങ്ക വേണ്ടാ….
കൊറോണ വൈറസ് ലോകമെങ്ങും അനുദിനം പടർന്ന് പന്തലിച്ച് ഒരു മഹാമാരിയായി  നാം ജീവിക്കുന്ന യു കെയിലും ഭീതി വിതച്ച് കഴിഞ്ഞു. സർക്കാരും  എൻ.എച്ച്.എസ് ഉൾപ്പെട്ട ആരോഗ്യ സംവിധാനമെല്ലാം കാര്യക്ഷമമായി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാളിതുവരെ ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ വികസിത രാജ്യങ്ങൾ ഉൾപ്പടെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ല എന്നത് വളരെ ഗൗരവത്തോടെ  തന്നെ ഇതിനെ കാണേണ്ടതായിട്ടിരിക്കുന്നു. ആയതിനാൽ ഈ മഹാമാരിയെ പ്രതിരോധിക്കാൻ  തയ്യാറാവുകയും, വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് നാമോരുത്തരുടെയും കർത്തവ്യമാണ്. മുൻപ് ഉണ്ടായിരുന്ന സാർസ് വൈറസിൻ്റെ കുടുംബത്തിലെ പുതിയ അതിഥിയാണ് കൊറോണ വൈറസ്.
ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിളിച്ചു ചേർത്ത ഉന്നതരുടെ യോഗം (കോബ്രാ മീറ്റിംഗ്) എടുത്ത 4 സ്റ്റേജ് കൊറോണാ വൈറസ് പ്ലാൻ ചുവടെ ചേർക്കുന്നു.

“സെൽഫ് ഐസൊലേഷൻ”

യുകെ ഗവൺമെൻ്റ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
കൊറോണ കൂടുതലായും ബാധിക്കുന്നത്  ശ്വാസകോശത്തെയാണ്. ചുമ,തുമ്മൽ എന്നിവ മൂലം മറ്റൊരാളിൽ നിന്നും വായുവിലൂടെ പകരുന്ന വൈറസ് നമുടെ തൊണ്ടയിലെത്തി അത് ശ്വാസകോശത്തിനെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതു മൂലം ശ്വാസകോശത്തിൽ പഴുപ്പ്, നീര് ഉണ്ടാവുകയും അതുകൊണ്ട് ശ്വാസോച്ഛാസം കൃത്യമായി നടക്കാതെ ഓക്സിജൻ കിട്ടാതെയാണ് രോഗം ഗുരുതരമാകുന്നത്. ശ്വാസകോശ സംബന്ധമായ  അസുഖങ്ങൾ മൂർച്ചിക്കുന്നത് കൂടുതലും 70 വയസിനു മുകളിൽ പ്രായമായവരിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ്. അതിനാൽ തന്നെ അസുഖങ്ങൾ ഇല്ലാത്ത ആളുകൾ ജാഗരൂകരായി അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിച്ചാൽ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാം.
പുതിയ  കൊറോണ വൈറസ് ബാധിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ  അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചേക്കില്ല. ഒരാളെ കൊറോണ വൈറസ് ബാധിച്ചാൽ അവർക്ക് പനിയോ കൂടാതെ  ചുമയോ അനുഭവപ്പെട്ട്  ആശുപത്രിയിൽ പോകുമ്പോഴേക്കും ശ്വാസകോശത്തിലെ പാളികളിൽ നീരും പഴുപ്പും ഉണ്ടായി ശ്വാസോച്ഛാസം  സാധാരണ ഗതിയിൽ നടക്കാതെ വരികയും ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നടക്കാതെ വന്ന് രോഗി ഗുരുതരാസ്ഥയിൽ പ്രവേശിക്കും.  ഈ അവസ്ഥയിൽ ചികിത്സിച്ച് ഭേദമാക്കാ൯ കഴിയുന്നതിലും വളരെ വൈകിയിരിക്കുമെന്നുള്ളതു കൊണ്ടാണ് രോഗി മരണമടയുന്നത്.
ആയതിനാൽ എങ്ങനെ പ്രതിരോധിക്കാം.?
എല്ലാ ദിവസവും രാവിലെ  നമുക്ക് ചെയ്യാൻ കഴിയുന്ന ലളിതമായ ഒരു സ്വയം പരിശോധന ആരോഗ്യരംഗത്തെ വിദഗ്ധർ നൽകുന്നു…
ഒരു പ്രാവശ്യം ദീർഘമായ ശ്വാസം അകത്തേയ്ക്ക് എടുത്ത് 10 സെക്കൻഡിൽ കൂടുതൽ ശ്വാസം പിടിക്കുക.  ചുമയില്ലാതെ, അസ്വസ്ഥതയില്ലാതെ, വളരെ സുഗമമായി നിങ്ങൾ ഇത് വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഇല്ലെന്ന് തെളിയിക്കുന്നു, ഇത് അടിസ്ഥാനപരമായി അണുബാധയില്ലെന്ന് സൂചിപ്പിക്കുന്നു.
രോഗം പടരുന്ന നിർണായകമായ ഈ അവസരത്തിൽ ശുദ്ധവായു ഉള്ള അന്തരീക്ഷത്തിൽ എല്ലാ ദിവസവും കഴിയുന്ന സമയത്തെല്ലാം ഈ വ്യായാമം ചെയ്ത് സ്വയം പരിശോധിക്കുക!
പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക.
COVID-19 കേസുകളിൽ ചികിത്സിക്കുന്ന  ഡോക്ടർമാരുടെ പ്രധാന ഉപദേശം ശ്രദ്ധിക്കുക. എല്ലാവരും നിങ്ങളുടെ വായയും തൊണ്ടയും നനവുള്ളതാണെന്ന് ഉറപ്പാക്കണം, ഒരിക്കലും വരണ്ടതാക്കരുത്.  ഓരോ 15 മിനിറ്റിലും കുറച്ച് സിപ്പ് വെള്ളം കുടിയ്ക്കുക.
 വൈറസ് നിങ്ങളുടെ വായിലേക്ക് കടന്നാൽ വെള്ളം മറ്റ് ദ്രാവകങ്ങൾ എന്നിവ നിങ്ങൾ കുടിയ്ക്കുന്നതിലൂടെ വൈറസ്  അന്നനാളത്തിലൂടെ വയറ്റിലേക്കും ഒഴുകും.  വയറ്റിലെത്തിക്കഴിഞ്ഞാൽ  നിങ്ങളുടെ വയറിലെ ആസിഡ് പൗവ്വർ എല്ലാ വൈറസിനെയും നശിപ്പിക്കും.  നിങ്ങൾ‌ ആവശ്യത്തിന് വെള്ളം പതിവായി കുടിക്കുന്നില്ലെങ്കിൽ‌ … വൈറസിന് നിങ്ങളുടെ വിൻ‌ഡ് പൈപ്പുകളിലേക്കും
ശ്വാസകോശത്തിലേക്കും പ്രവേശിക്കാൻ‌ കഴിയും.  അത് വളരെ അപകടകരമാണ്.
 എന്തൊക്കെ  അത്യാവശ്യ വസ്തുക്കളാണ് നാം കരുതി വയ്ക്കേണ്ടത്.
പതിവായി മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾ തങ്ങളുടെ മരുന്നുകൾ ആവശ്യത്തിന് കരുതി വയ്ക്കുക. കുട്ടികൾക്കും മുതിർന്നവർക്കും പനി, തലവേദന തുടങ്ങിയവക്കുള്ള പാരസെറ്റമോൾ, ബ്രൂഫൻ തുടങ്ങിയ മരുന്നുകൾ, തെർമോ മീറ്റർ, ഫസ്റ്റ് എയ്ഡ് കിറ്റിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്നിവയും വാങ്ങി വയ്ക്കുവാൻ ശ്രദ്ധിക്കണം. ടോയ്ലറ്റ് പേപ്പർ,
പേപ്പർ ടവ്വൽ, അണുനാശിചിനി വൈപ്സ്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള നാപ്കിൻസ്,
ബിൻ ബാഗുകൾ എന്നിവ ആവശ്യത്തിനുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
വളർത്ത് മൃഗങ്ങൾ :-
അവയ്ക്ക് ആവശ്യമുള്ള മരുന്നുകൾ, ഭക്ഷണം എന്നിവ കരുതണം.
മാസ്കുകൾ N95 ഗ്രേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർ രോഗം പിടിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
കൂടാതെ അരിയും പഞ്ചസാരയും മുതൽ  അടുക്കളയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ എല്ലാം  ഒരൽപം കൂടുതൽ വാങ്ങിവയ്ക്കുന്നത് ഉചിതമായിരിക്കും.
“ഏയ്‌,  നമ്മുടെ വീട്ടിലേക്കൊന്നും വെള്ളം കയറില്ലാ” എന്നും പറഞ്ഞു 2018ൽ പ്രളയം വന്നപ്പോൾ ബലം പിടിച്ചിരുന്ന കേരളത്തിലെ നമ്മുടെ കുടുംബങ്ങളെപ്പോലെയാകരുത് നാം. അത്യാവശ്യം വേണ്ട മുൻകരുതൽ എടുത്ത് രോഗത്തെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുക്മ നേതാക്കൻമാരും ഡോക്ടർമാരുമായ ഡോ.ബിജു പെരിങ്ങത്തറ, ഡോ. ദീപാ ജേക്കബ് എന്നിവർ പറഞ്ഞു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരിക്കൽ കൂടി ഓർമപ്പെടുത്തിയതാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും, മറ്റ് എല്ലാവർക്കും  അയയ്‌ക്കുകയും പങ്കിടുകയും ചെയ്യുക!  എല്ലാവരും ശ്രദ്ധിക്കുക… കൊറോണ വൈറസിൽ നമ്മുടെ കുടുംബങ്ങൾ തകരാതിരിക്കുവാൻ ജാഗരൂകരായിരിക്കുക….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more