1 GBP = 104.15
breaking news

ലണ്ടനിലെ ഫോറസ്‌ററ് ഗേറ്റില്‍ നടന്ന ആക്രമണത്തില്‍ വെടിയേറ്റ 14കാരന്‍ മരണത്തിന് കീഴടങ്ങി

ലണ്ടനിലെ ഫോറസ്‌ററ് ഗേറ്റില്‍ നടന്ന ആക്രമണത്തില്‍ വെടിയേറ്റ 14കാരന്‍ മരണത്തിന് കീഴടങ്ങി

ഞായറാഴ്ച ലണ്ടനിലെ ഫോറസ്‌ററ് ഗേറ്റില്‍ നടന്ന ആക്രമണത്തിലാണ് കോറി ജൂനിയര്‍ ഡേവിസ് എന്ന പതിനാലു കാരന് വെടിയേറ്റത്. തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന കോറി ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഗുണ്ടാ സംഘങ്ങളുടെ ആക്രമണമാണെന്നാണ് പോലീസിന്റെ അനുമാനം. കോറിക്കൊപ്പം പതിനേഴുകാരനായ മറ്റൊരു യുവാവിനും വെടിയേറ്റിരുന്നു. പതിനേഴ്കാരന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഫോറസ്‌ററ് ഗേറ്റിലെ മൂര്‍ വാക്കില്‍ ഞയാറഴ്ച ഉച്ച കഴിഞ്ഞു വിവരം ലഭിച്ച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് രണ്ടുപേരും വെടിയേറ്റ് അവശ നിലയില്‍ കണ്ടത്. ഉടനെ തന്നെ ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാക്കളുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ രാത്രികാല പട്രോളിംഗിന് നിയോഗിച്ചതായി മെറ്റ് പോലീസ് അറിയിച്ചു. ആളുകളെ തടഞ്ഞു നിറുത്തി പരിശോധനകള്‍ നടത്തുന്നതിനുള്ള അധികാരവും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളുമൊരുക്കുമെന്ന് ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം പോലീസ് മേധാവി എഡി അദില്‍കാന്‍ അറിയിച്ചു.

ലണ്ടനിലെ തെരുവുകളില്‍ ഭീതി വിതച്ച് ഗുണ്ടാ സംഘങ്ങള്‍; രണ്ടു യുവാക്കള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; പരിശോധന കര്‍ശനമാക്കി പോലീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more