1 GBP = 107.76
breaking news

സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരും; കെ.സുരേന്ദ്രൻ

സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരും; കെ.സുരേന്ദ്രൻ

സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതി എന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചു. സഹസ്ര കോടിയുടെ കള്ളപ്പണമാണ് കരുവന്നൂരിൽ ഉപയോഗിക്കപ്പെട്ടത്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി സഹകരണ മേഖലയെ തകർക്കുന്നു എന്ന് പറയുന്നുവെന്നും കേരളത്തിൽ കള്ളപ്പണ ഇടപാടുകൾക്ക് വേണ്ടി സഹകരണ മേഖലയെ ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് കുറ്റവാളികളിലേക്ക് എത്തിയില്ല, സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയും അടക്കം തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന അന്ധകനായി മുഖ്യമന്ത്രി മാറി
ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചത് രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യാപകമായി കൊള്ള നടന്നിട്ടുണ്ട്, യുഡിഎഫിനും സമാനമായ പങ്കുണ്ട്.
സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ എവിടെയെങ്കിലും യുഡിഎഫ് പരാതിക്കാരായി വന്നിട്ടുണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കരുവന്നൂർ തട്ടിപ്പിൽ അനിൽ അക്കര എവിടെയാണ് ഇടപെട്ടിട്ടുള്ളത്,
സഹകരണം മുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ എല്ലാ ജില്ലകളിലും ക്യാമ്പയിൻ നടത്തും. ഒക്ടോബർ രണ്ടിന് സുരേഷ് ഗോപി തിരുവനന്തപുരത്ത് കാമ്പയിനിൽ പങ്കെടുക്കും. കേരളത്തിലെ ആദ്യ സഹകരണ ബാങ്ക് കൊള്ള നടത്തിയ ആളാണ് സഹകരണ മന്ത്രി വി എൻ വാസവനെന്ന് അദ്ദേഹം ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more