1 GBP = 103.94
breaking news

കോൺ​ഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും

കോൺ​ഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും

കോൺ​ഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് കൈയേറ്റം നേരിട്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം. എൻഇസിസിസി കൺവീനർ പ്രദ്യുത് ബോർഡോലോയ് ആണ്‌ ഇക്കാര്യം അറിയിച്ചത് .

ചൈനയുടെ നുഴഞ്ഞുകയറ്റ റിപ്പോർട്ടുകളെ തുടർന്ന് അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് കോൺഗ്രസ് പ്രതിനിധി സംഘം അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനീസ് നുഴഞ്ഞുകയറ്റങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടരുന്ന മൗനമാണ് അതിർത്തി സന്ദർശനത്തിന് കാരണമായതെന്ന് പ്രദ്യുത് ബോർഡോലോയ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more