1 GBP = 104.37
breaking news

ഇന്ധനവില വർധനവിൽ മൗനം; അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്

ഇന്ധനവില വർധനവിൽ മൗനം; അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്

മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവർത്തകർ അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനവില വര്‍ധനയ്ക്കെതിരെ പരസ്യ നിലപാട് പ്രഖ്യാപിച്ചവര്‍ ബി.ജെ.പിയുടെ ഭരണസമയത്ത് ഇന്ധനവില കുത്തനെ ഉയർന്നിട്ടും പ്രതികരിക്കാതിരിക്കുന്നതിനാലാണ് കോലം കത്തിച്ച് പ്രതിഷേധിച്ചത്. ബോളിവുഡ് താരങ്ങൾ നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവിനോട് നിശബ്ദത പുലർത്തുകയാണ്.

ഇന്ധനവില വര്‍ധനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് 2012 ഫെബ്രുവരിയിലാണ് അക്ഷയ് കുമാറിന്‍റെ ട്വീറ്റ് വന്നത്. നിങ്ങളുടെ സൈക്കിളുകള്‍ വൃത്തിയാക്കി റോഡിലിറക്കാനുള്ള സമയമായെന്നായിരുന്നു ആ ട്വീറ്റ്. അമിതാഭ് ബച്ചനും ആക്ഷേപഹാസ്യ സ്വഭാവമുള്ള ട്വീറ്റുമായി ഇതേ കാലയളവില്‍ പരസ്യ നിലപാടെടുത്തിരുന്നു. യുപിഎ ഭരിച്ചിരുന്ന കാലത്ത് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരുന്ന താരങ്ങള്‍ ഇപ്പോൾ മൗനം പാലിക്കുന്നതെന്താണെന്നാണ് കോൺ​ഗ്രസിന്റെ ചോദ്യം.

“ആ കാലഘട്ടത്തില്‍ പാചകവാതക സിലിണ്ടറിന് 300- 400 രൂപയും പെട്രോള്‍- ഡീസല്‍ വില ലിറ്ററിന് 60 രൂപയും ആയിരുന്നു. നിലവില്‍ പാചകവാതകത്തിന് ആയിരത്തിലേറെയായി വില ഉയര്‍ന്നിട്ടും പെട്രോള്‍- ഡീസല്‍ വില 100- 120 നിരക്കിലേക്ക് ഉയര്‍ന്നിട്ടും അമിതാഭ് ബച്ചനും അക്ഷയ് കുമാറും നിശബ്ദത പുലര്‍ത്തുകയാണ്. സാധാരണ മനുഷ്യര്‍ അവരുടെ പരിഗണനയില്‍ ഇല്ല”. – കോണ്‍ഗ്രസ് എംഎല്‍എ പി സി ശര്‍മ്മ ആരോപിച്ചു. എന്നാൽ അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും കോലംകത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more