1 GBP =
breaking news

വൈദികർക്കെതിരെ വീട്ടമ്മ മൊഴി നൽകിയില്ല

വൈദികർക്കെതിരെ വീട്ടമ്മ  മൊഴി നൽകിയില്ല

കോ​ട്ട​യം: കു​മ്പ​സാ​ര​ര​ഹ​സ്യം പ​ര​സ്യ​മാ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി വൈ​ദി​ക​ർ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ യു​വ​തി. അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന യു​വ​തി​യെ ചൂ​ഷ​ണം ചെ​യ്​​തു​െ​വ​ന്ന്​ കാ​ട്ടി തി​രു​വ​ല്ല മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട്​ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വാ​​ണ്​ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ അ​ഞ്ച്​ വൈ​ദി​ക​രെ​യും ചു​മ​ത​ല​ക​ളി​ൽ​നി​ന്ന്​ നീ​ക്കി ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ നേ​തൃ​ത്വം അ​ന്വേ​ഷ​ണ​ത്തി​ന്​ ക​മീ​ഷ​നു​ക​ളെ നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ, യു​വ​തി ഇ​തു​വ​രെ ക​മീ​ഷ​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ആ​രോ​പ​ണ​വി​ധേ​യ​രാ​യ വൈ​ദി​ക​രു​ടെ​യും സ​ഭ നേ​തൃ​ത്വ​ത്തി​ലൊ​രു വി​ഭാ​ഗ​ത്തി​​െൻറ​യും സ​മ്മ​ർ​ദ​മാ​ണ്​ യു​വ​തി മാ​റി​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ സൂ​ച​ന. പ​രാ​തി ദു​ർ​ബ​ല​മാ​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​ലീ​സി​നെ സ​മീ​പി​ക്കാ​നും ഇ​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​ലൂ​ടെ വൈ​ദി​ക​രെ ര​ക്ഷി​ക്കാ​നാ​ണ്​ ശ്ര​മ​മെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വം നി​ഷേ​ധി​ച്ച്​ രം​ഗ​ത്തെ​ത്താ​ൻ ഇ​വ​ർ​ക്കു​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ട്. യു​വ​തി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. വി​ല​പേ​ശ​ലു​ക​ൾ ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഭ​ർ​ത്താ​വി​നെ​തി​രെ ന​ട​പ​ടി​​ക്കും നീ​ക്ക​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ഭ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​െ​ച്ച​ന്നാ​ണ്​ ആ​രോ​പ​ണം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more