1 GBP = 107.76
breaking news

ലണ്ടനിലെ കെമിക്കൽ ആക്രമണം; അക്രമിയെ കണ്ടെത്താനായില്ല; മുന്നറിയിപ്പുമായി സ്കോട്ട്ലൻഡ് യാർഡ്; ആക്രമണകാരി ലൈംഗികാതിക്രമത്തിനും ശിക്ഷിക്കപ്പെട്ടിട്ടുള്ളയാൾ

ലണ്ടനിലെ കെമിക്കൽ ആക്രമണം; അക്രമിയെ കണ്ടെത്താനായില്ല; മുന്നറിയിപ്പുമായി സ്കോട്ട്ലൻഡ് യാർഡ്; ആക്രമണകാരി ലൈംഗികാതിക്രമത്തിനും ശിക്ഷിക്കപ്പെട്ടിട്ടുള്ളയാൾ

ലണ്ടൻ: ലണ്ടനിലെ ക്ളാഫം കോമണിൽ ബുധനാഴ്ച്ച വൈകുന്നേരത്തോടെ കെമിക്കൽ ആക്രമണം നടത്തിയ അക്രമിയെ കണ്ടെത്താനാവാതെ പോലീസ്. അക്രമിയുടെ ഫോട്ടോയും പോയ മാപ്പും അടക്കം പോലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. സ്‌കോട്ട്‌ലൻഡ് യാർഡ് വിശദമായ പരിശോധനയാണ് അക്രമണകാരിക്കായി നടത്തി വരുന്നത്.

അമ്മയ്ക്കും അവരുടെ രണ്ട് പെൺമക്കൾക്കും മേൽ രാസവസ്തുക്കൾ ഉപയോഗിച്ച് അബ്ദുൽ എസെദി ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ശേഷം കുറഞ്ഞത് 83 മിനിറ്റിനുള്ളിൽ സെൻട്രൽ ലണ്ടനിലുടനീളം ഏഴ് മൈൽ സഞ്ചരിച്ചാണ് ഇയ്യാൾ രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 7.25 ന് അബ്ദുൾ എസെദി (35) ആണ് മൂന്നംഗ കുടുംബത്തെ ആൽക്കലൈൻ രാസവസ്തു ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ 31 വയസ്സുള്ള അമ്മയെയും എട്ട്, മൂന്ന് വയസ്സുള്ള പെൺമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

നിലവിൽ എസെദിയെ വേട്ടയാടുന്ന മെറ്റ് പോലീസ് ഇന്നലെ രാത്രി ആക്രമണകാരിയുടെ ഫോട്ടോ പുറത്തുവിട്ടിരിന്നു. വടക്കൻ ലണ്ടനിലെ ഒരു ടെസ്‌കോയിലെ സിസിടിവി ദൃശ്യങ്ങളിൽ അവസാനമായി കാണുമ്പോൾ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണുള്ളതെന്നാണ് കാണുന്നത്. ഇന്നലെ രാത്രി 8.48 ന് എടുത്ത സിസിടിവി ചിത്രത്തിൽ, കറുത്ത ഹൂഡിയുള്ള നീലയും വെള്ളയും ടോപ്പ് ധരിച്ച നിലയിലാണ്.

പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ഇയ്യാളെ നേരത്തെ ലൈംഗികാതിക്രമത്തിനും ശിക്ഷിച്ചിരുന്നു. അഭയാർത്ഥിയായി യുകെയിലെത്തിയ ഇയ്യാൾക്ക് ഈ ശിക്ഷ ലഭിച്ചതിന് ശേഷമാണ് യുകെയിൽ തുടരുന്നതിനുള്ള അനുമതി ലഭിച്ചുവെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more