1 GBP = 104.13
breaking news

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ആദ്യ ദിനം പതിനായിരം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ആദ്യ ദിനം പതിനായിരം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ബ്രെക്സിറ്റ്‌ ട്രാന്സിഷണൽ ഡീലുകൾ സംബന്ധിച്ച വിഷയങ്ങളിൽ ചർച്ചകളിൽ പരിഹാരം കാണാതിരിക്കെ പുതിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന ആദ്യ ദിനം തന്നെ പതിനായിരത്തോളം തൊഴിലുകൾ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ സാം വുഡ്‌സ് പറഞ്ഞു. അതോടൊപ്പം ഭാവിയിൽ 75000 തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. യൂറോപ്യൻ യൂണിയൻ ഫിനാൻഷ്യൽ സബ് കമ്മിറ്റി കൂടുന്നതിന് മുൻപാണ് ഇത് പറഞ്ഞെതെന്നും ശ്രദ്ധേയമാണ്.

നേരത്തെ പല ബാങ്കുകളും ബ്രെക്സിറ്റ്‌ ട്രാന്സിഷണൽ ഡീലുകൾ ഈ വർഷാവസാനത്തോടെ തന്നെ ഉറപ്പാക്കണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത സാന്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിനായിരുന്നു ബാങ്കുകൾ സമ്മർദ്ദം ചെലുത്തിയത്. ചർച്ചകൾ നടത്തി ട്രേഡ് ഡീലുകൾ നടപ്പിലാക്കിയില്ലെങ്കിൽ പല ബാങ്കുകളും തങ്ങളുടെ താവളങ്ങൾ ബ്രെസ്സൽസ് കേന്ദ്രീകരിച്ച് തുടങ്ങുമെന്ന് അറിയിച്ചിരുന്നു.

തൊഴിൽ നഷ്ടമാകുന്നതിന്റെ കണക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ പഠനമല്ലെന്ന് പറയുന്ന വുഡ്‌സ് രാജ്യത്തെ നാന്നൂറോളം വരുന്ന ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും നൽകിയ കോണ്ടിൻജൻസി പ്ലാനുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണെന്ന് ചൂണ്ടിക്കാണിക്കുന്നു. തൊഴിൽ നഷ്ടത്തിന് പുറമേ സർക്കാരിന് 10 ബില്യൺ പൗണ്ട് റവന്യൂ നഷ്ടവും ഉണ്ടാകുമെന്നും പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more