1 GBP = 104.15
breaking news

മാഞ്ചസ്റ്റർ നിവാസി സിനി സണ്ണിയുടെ മാതാവ് നിര്യാതയായി

മാഞ്ചസ്റ്റർ നിവാസി സിനി സണ്ണിയുടെ മാതാവ് നിര്യാതയായി

മാഞ്ചസ്റ്റർ നിവാസി സിനി സണ്ണിയുടെ മാതാവും വാഴക്കുളം മഞ്ഞള്ളൂർ വടക്കേകുടിയിൽ ജോർജ്ജ്‌ ജോസഫിന്റെ പത്നിയുമായ മേരി ജോർജ്ജ്‌ (80) നിര്യാതയായി. തൊടുപുഴ പൂമാല സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു. കോതമംഗലം ഇഞ്ചൂർ കരിങ്ങാട്ടിൽ കുടുംബാംഗമാണ്‌. മക്കൾ: മിനി ടോമി മോനിപ്പിള്ളിൽ, പെരിങ്ങഴ (ബാംഗളൂർ), സിനി സണ്ണി ഇടപ്പാടികരോട്ട്‌, ചെങ്ങളം, പാല (ഇംഗ്ലണ്ട്‌), റിനി വിബിൻ, മാളിയേക്കൽ, കൊച്ചി (ഫിറ്റ്നസ്‌ ഫോർ എവർ, എറണാകുളം), ഷിനി മെജോ, മഞ്ചപ്പിള്ളിൽ, മടക്കത്താനം (ബാംഗളൂർ).

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഒക്ടോബർ ഒമ്പതാം തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ 2 മണിക്ക്‌ ഭവനത്തിൽ നിന്നും ആരംഭിച്ച് വാഴക്കുളം സെന്റ്‌ ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, എം എം സി എ പ്രസിഡൻ്റ് ആഷൻ പോൾ, കെ സി എ എം പ്രസിഡൻ്റ് ട്വിങ്കിൾ ഈപ്പൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more