1 GBP = 104.15
breaking news

യുക്മ മുൻ ദേശീയ സമിതിയംഗം ജിജോ ചുമ്മാറിൻ്റെ ഭാര്യാമാതാവ് ക്ലാരമ്മ വർഗീസ് (80) നിര്യാതയായി….

യുക്മ മുൻ ദേശീയ സമിതിയംഗം ജിജോ ചുമ്മാറിൻ്റെ ഭാര്യാമാതാവ് ക്ലാരമ്മ വർഗീസ് (80) നിര്യാതയായി….

വെസ്റ്റ് യോർക് ഷെയർ :-  യുക്മ മുൻ ദേശീയ സമിതിയംഗവും WYMA ട്രഷററുമായ ജിജോ ചുമ്മാറിൻ്റെ ഭാര്യയും യുക്മ ജനറൽ കൗൺസിൽ അംഗവുമായ സിനി ജിജോയുടെ അമ്മ ക്ലാരമ്മ വർഗീസ് (പെണ്ണമ്മ) (80) നിര്യാതയായി. പരേത മുത്തോലി കാരക്കാട്ട് കുടുംബാംഗമാണ്. മക്കൾ സി.എലിസബത്ത് (ഡോക്ടേഴ്‌സ് ഓഫ് ക്രൗഡ് വിർജിൻ, ഇറ്റലി), കുഞ്ഞുമോൻ, ഷാജി, ബിജു, സാലി, സിനി ജിജോ (യുകെ). മരുമക്കൾ ആൻസി കുഞ്ഞുമോൻ, റീജാ ഷാജി, ജിഷ ബിജു, മനോജ് (ആർപ്പൂക്കര), എളമ്പള്ളി നടുവത്താനിൽ ജിജോ ചുമ്മാർ (യുകെ). സംസ്കാരം നാളെ ഞായറാഴ്ച (31/1/21) 3pm ന് ആനിക്കാട് സെൻ്റ്.മേരീസ് ദേവാലയത്തിൽ.

അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, റീജിയണൽ പ്രസിഡൻറ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ,വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ലൈവ് സ്ട്രീം ആയി കാണാവുന്നതാണ്.

https://www.youtube.com/channel/UCkeXS8GkLrEPItcPX-g690A

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more