1 GBP = 104.27
breaking news

സിയാൽ റൺവേയിൽ ഇനിഇരുവശത്തും ലാൻഡിംഗ്, ഇതിനായി രണ്ടാം ഐ.എൽ.എസ് സംവിധാനം

സിയാൽ റൺവേയിൽ ഇനിഇരുവശത്തും ലാൻഡിംഗ്, ഇതിനായി രണ്ടാം ഐ.എൽ.എസ് സംവിധാനം

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ (സിയാൽ) റൺവേയിൽ ഇനി വിമാനങ്ങൾക്ക് ഇരു വശത്തുനിന്നും ലാൻഡ് ചെയ്യാം. നേരത്തേ കിഴക്ക് ഭാഗത്തുനിന്ന് മാത്രമായിരുന്നു ലാൻഡിംഗ്. എയർപോർട്ട് അതോറിറ്റ് ഒഫ് ഇന്ത്യ പുതിയ ഇൻസ്‌ട്രുമെന്റ് ലാൻഡിംഗ് സിസ്‌റ്രം (ഐ.എൽ.എസ്) സ്ഥാപിച്ചതോടെ, ഇനി പടിഞ്ഞാറ് ഭാഗത്തു നിന്നും വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനാകും. ഏത് കാലാവസ്ഥയിലും ലാൻഡിംഗ് സാദ്ധ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത. ലാൻഡിംഗ് കൃത്യത ഉറപ്പാക്കുന്ന സംവിധാനമാണ് ഐ.എൽ.എസ്. നിലവിൽ വിമാനത്താവളത്തിൽ രണ്ടു ഐ.എൽ.എസുകളായി. ഒരു കോടി രൂപയാണ് രണ്ടാം ഐ.എൽ.എസിനായി സിയാൽ ചെലവഴിച്ചത്.

കൊച്ചിയിലേക്കുള്ള വിമാനങ്ങളിൽ മിക്കവയും പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് വരുന്നത്. ഇനി ഇവയ്‌ക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് തന്നെ റൺവേയിലേക്ക് പ്രവേശിച്ച് ലാൻഡ് ചെയ്യാൻ സാധിക്കും. കിഴക്കുനിന്ന് റൺവേയിൽ പ്രവേശിക്കുമ്പോഴുള്ള സമയനഷ്‌ടവും ഇന്ധനച്ചെലവുമാണ് ഇതിലൂടെ ഒഴിവാകുന്നത്.
രണ്ടാം ഐ.എൽ.എസിന്റെ ഉദ്ഘാടനം സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ നിർവഹിച്ചു. എയർപോർട്ട് ഡയറക്‌ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ.എം. ഷബീർ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ എയർപോർട്ട് ഡയറക്‌ടർ ഡിക്രൂസ്, ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്‌ടർ പാർത്ഥിപൻ, സി.എൻ.എസ്. ഇൻ – ചാർജ് ടോണി എന്നിവർ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more