1 GBP = 104.15
breaking news

കോവിഡ് മഹാമാരിക്കിടയിലും പുത്തനുണർവുമായി യുകെയിൽ സംഘടിപ്പിച്ച ചിറ്റാരിക്കാൽ സംഗമം സ്നേഹാന്വേഷണാനുഭവമായി….

കോവിഡ് മഹാമാരിക്കിടയിലും പുത്തനുണർവുമായി യുകെയിൽ സംഘടിപ്പിച്ച ചിറ്റാരിക്കാൽ സംഗമം സ്നേഹാന്വേഷണാനുഭവമായി….

ബെന്നി അഗസ്റ്റിൻ

കോവിഡ് മഹാമാരിയുടെ ഈ അവസരത്തിലും അന്യോന്യം കുശലം പറയാനും കാര്യങ്ങൾ അന്വേഷിക്കുവാനും പിന്നെ പുതിയ അംഗങ്ങളെ പരിചയപ്പെടാനും ഒക്കെകൂടി ചിറ്റാരിക്കാൽ സംഗമം യുകെ വാട്സാപ്പ് ഗ്രൂപ്പിന്റെ ഒത്തുകൂടൽ സൂം വഴി കഴിഞ്ഞ മെയ് മുപ്പതാം തിയതി വളരെ ഭംഗിയായി നടന്നു.  കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ എന്ന  ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും യുകെയിൽ ഏകദേശം 80 കുടുംബങ്ങൾ കുടിയേറി വന്നിട്ടുണ്ട്. ഈ കോവിഡ്  മഹാമാരിയിലും താൻ ജനിച്ചു വളർന്ന നാടിന്റെ സംസ്കാരം ഇവിടെ വന്നും തുടർന്ന് കൊണ്ട് പോകണം എന്ന ആശയത്തോടെയാണ് ഈ ഒരു വലിയ വാട്സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നത്. ഈ മഹാമാരികാലത്തു യുകെയിൽ ലോക്ടൗൺ നിലനിൽക്കുന്ന അവസരത്തിൽ ഒരു ഒത്തുചേരൽ ഉടനെ നടത്താൻ സാധിക്കില്ല എന്ന് കണ്ടതിനാലാണ് സൂം വഴി ഒരു വ്യർച്വൽ ഒത്തുകൂടാൻ  നടത്തിയത്. ജിബു  ജോക്കബ് നടുവിലേക്കൂറ്റ് സൂം വഴി എല്ലാവരെയും ക്ഷണിച്ചു. ഷിന്റോ ജോസ് തെക്കേപറമ്പിൽ സംഗമത്തിന്റെ മോഡറേറ്റർ ആകുകയും ഷിജു തോമസ് മാടത്തിന്മ്യാലിൽ സ്വാഗതവും പറഞ്ഞു. ബെന്നി അഗസ്റ്റിൻ കിഴക്കേൽ എല്ലാവരെയും പരിചയപ്പെടുത്തി. സിസ്റ്റർ ലിറ്റി പുതുപ്പറമ്പികുന്നേൽ മുഖ്യഅതിഥിയായിരുന്നു. തദവസരത്തിൽ ചിറ്റാരിക്കാലിൽ നിന്നും കോവിഡ് മഹാമാരിക്കിരയായവരെ ഓർക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

 അന്യോന്യം പരിചയപ്പെടാനും സ്നേഹബന്ധങ്ങൾ നിലനിർത്തുവാനും ആവശ്യഘട്ടങ്ങളിൽ ചാരിറ്റി ചെയ്യുവാനും നാട്ടിലെ എല്ലാ വിധ വാർത്തകളും അന്യോന്യം അറിയിക്കുവാനും വേണ്ടി ആണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായി പ്രവർത്തിക്കുന്നത്. ഈ വാട്സാപ്പ് സംഗമം  ജാതി -മത-രാഷ്ട്രീയത്തിനതീതമായി നിലനിൽക്കുകയും എല്ലാ മതങ്ങളെയും രാഷ്രീയപാര്ടികളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ യാതൊരുവിധ രാഷ്ട്രീയ പോര്വിളികളോ മതനിന്ദയോ, വ്യക്തിപരമായ അധിക്ഷേപങ്ങളോ ഉണ്ടാകാതിരിക്കാൻ ഈ ഗ്രൂപ്പ് പ്രത്യകം ശ്രദ്ധിക്കുന്നുണ്ട്.

 കഴിഞ്ഞ ഒന്ന് രണ്ടു വർഷമായി ചിറ്റാരിക്കാലിൽ നിന്നും യുകെയിലെ യൂണിവേഴ്സിറ്റികളിൽ  പഠിക്കുവാൻ വന്നിരിക്കുന്ന കുട്ടികളെ ജോലി കിട്ടുവാൻ സഹായിക്കുകയും താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

അംഗങ്ങളുടെ ആഗ്രഹപ്രകാരം ഉടനെ തന്നെ ഒരു സംഗമമോ അല്ലെങ്കിൽ ഒരു ഹോളിഡേ പരിപാടിയോ നടത്തുവാൻ  തീരുമാനിച്ചു.അടുത്ത സംഗമം ബിർമിങ്ഹാമിൽ വച്ച് നടത്തുവാൻ ജിബു  ജേക്കബ്, ഷിന്ടോ ജോസ്, ഷിജു തോമസ്, ബെന്നി അഗസ്റ്റിൻ എന്നിവരെയും ഹോളിഡേ ഒത്തുകൂടാൻ നടത്തുവാൻ മൈക്കിൾ കുരിയൻ പുള്ളോലിനെയും ഉത്തരവാദിത്വം  ഏൽപ്പിച്ചു.
കഴിഞ്ഞ ഏഴു വർഷമായി ആറു  സംഗമങ്ങൾ നടത്തുവാനും ആറു ചാരിറ്റി ചെയ്യുകയും ചെയ്തതിന്റെ ചാരിതാർത്ഥത്തിൽ ഇനിയും എത്രയും പെട്ടെന്ന് ഒരു സംഗമം നടക്കട്ടെ എന്ന് ആശംസിക്കുകയും ഇനിയും പറ്റുന്ന രീതിയിൽ ചാരിറ്റി ചെയ്യുവാൻ സാധിക്കട്ടെ എന്നും ഗ്രൂപ്പ് അംഗങ്ങൾ അഭിപ്രായം പറയുകയും ചെയ്തുകൊണ്ട് ഈ ആറാമത് ചിറ്റാരിക്കാൽ-യുകെ സംഗമം സമാപിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more