1 GBP =
breaking news

വട്ടായിലച്ചന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ…

വട്ടായിലച്ചന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ…

ബാബു ജോസഫ്

ബർമിങ്ഹാം:-പരീക്ഷാക്കാലമാകുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ഭയവും മാനസിക സമ്മർദ്ദങ്ങളും മുൻനിർത്തി , യേശുനാമത്തിൽ അനേകം കുട്ടികൾക്ക് അഭിഷേകാഗ്നി ശുശ്രൂഷയിൽ ഏതെങ്കിലും തരത്തിൽ സംബന്ധിക്കുകവഴി അഭുതകരമായ വിടുതൽ നൽകുവാൻ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷയും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും .
എലൈവ് ഇൻ ദ സ്‌പിരിറ്റ്‌ എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക കൺവെൻഷൻ ഉണ്ടായിരിക്കും.
image1.jpeg
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്‌ മാർ. ജോസഫ് സ്രാമ്പിക്കൽ,ജീസസ് യൂത്ത് മുൻ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവർത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളർത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്റ്യൻ അരീക്കാട്ട് ,യൂറോപ്പിലെ പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടർ ഫാ.പോൾ കെയ്ൻ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ്:-
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:-
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്:-

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം ‭07859 890267‬

Post Your Comments Here ( Click here for malayalam )

Press Esc to close
show more