1 GBP = 104.15
breaking news

ബിർമിംഗ്ഹാമിന് സമീപം മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാല് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിർമിംഗ്ഹാമിന് സമീപം മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാല് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിർമിംഗ്ഹാം: ബർമിങ്ങാമിന് സമീപത്തെ മഞ്ഞുമൂടിയ തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിലെ കനത്ത തണുപ്പിനെതുടർന്ന് ഐസ് മൂടിയ തടാകത്തിൽ കാലിക്കവേയാണ് ഇവർ വെള്ളത്തിലേക്ക് വീണതെന്നാണ് കരുതുന്നത്. ഇവരെ ബർമിംഗ്ഹാമിലെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കുട്ടികളെ തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തുമ്പോൾ ഹൃദയസ്തംഭനത്തിലായിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് പറഞ്ഞു, എന്നാൽ അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. യുകെയിൽ തണുപ്പ് അനുഭവപ്പെടുന്നതിനാൽ മഞ്ഞുവീഴ്ചയുടെ സാധ്യതയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഐസ് പാളികളാൽ മൂടപ്പെട്ട തടാകത്തിൽ കുട്ടികൾ കളിച്ചത്.

ആറ് പേർ വരെ തടാകത്തിൽ ഉണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞിരുന്നു. വെള്ളത്തിൽ ഇനിയും ആരെങ്കിലും ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ തിരച്ചിൽ തുടരുകയാണെന്ന് ഞായറാഴ്ച വൈകുന്നേരം ഒരു വാർത്താ സമ്മേളനത്തിൽ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. എന്നാൽ വെള്ളത്തിന്റെ തണുപ്പ്, അകത്തു കടന്നവരുടെ പ്രായം, അവർ അവിടെയുണ്ടായിരുന്ന സമയം എന്നിവ ചൂണ്ടിക്കാട്ടി ഇത് ഇനി ഒരു തിരച്ചിൽ, രക്ഷാപ്രവർത്തനം ആയിരിക്കില്ല എന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. അതേസമയം ഇനിയും ആരെങ്കിലും കാണാതായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more