1 GBP = 107.78
breaking news

യുഎസിൽ ഭർത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍

യുഎസിൽ ഭർത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍

ഭർത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്.
മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമല്‍ റെജിയും മീരയും അമേരിക്കയിലാണ്.
ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭര്‍ത്താവ്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അമല്‍ റെജിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടര്‍ന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more