1 GBP = 104.15
breaking news

യുവേഫ സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്

യുവേഫ സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്

യുവേഫ സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്. കലാശ പോരിൽ വിയ്യാറയലിനെയാണ് ചെൽസി തോൽപ്പിച്ചത്. അധികമസയത്തേക്ക് നീണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറ് ​ഗോളുകൾക്കാണ് ചെൽസി കപ്പടിച്ചത്.

മത്സരം തുടങ്ങുമ്പോൾ മികച്ച ഫോമിൽ കളിയാരംഭിച്ച ചെൽസി സംഘത്തിന് എന്നാൽ ആദ്യ പകുതിക്ക് ശേഷം തിരിച്ചടി നേരിട്ടു. ഷൂട്ടൗട്ടിന് മിനിറ്റുകൾ മുൻപാണ് ​ചെൽസിയുടെ ഗോൾകീപ്പറെ തോമസ് ട്യൂച്ചൽ മാറ്റിയത്. എഡ്വേർഡ് മെൻഡിക്ക് പകരം കെപ്പയെ കൊണ്ടുവന്ന ആ തീരുമാനം തെറ്റായില്ല. എതിർ ടീം ക്യാപ്റ്റൻ റൗൾ ആൽബിയോളിന്റെ സ്പോട്ട് കിക്ക് അടക്കം സേവ് ചെയ്ത് ചെൽസിയുടെ നാടകീയ വിജയത്തിന് കാരണമായത് സബ് ​ഗോൾകീപ്പറായ കെപ്പയാണ്.വടക്കൻ അയർലൻഡിൽ ആദ്യമായാണ് സൂപ്പർ കപ്പ് മത്സരം സംഘടിപ്പിക്കുന്നത്. 13,000 കാണികൾ സാക്ഷ്യം വഹിച്ച മത്സരം നടന്നത് ബെൽഫാസ്റ്റ് സ്റ്റേഡിയത്തിലായിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം കാണികൾ ഒത്തുചേരുന്ന ആദ്യ കായിക ഇനമായിരുന്നു യുവേഫ സൂപ്പർ കപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more