1 GBP =
breaking news

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത്​ എഫ്​.എ കപ്പ്​ ചെൽസിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത്​ എഫ്​.എ കപ്പ്​ ചെൽസിക്ക്

വെംബ്ലി സ്റ്റേഡിയത്തിൽ കരുത്തർ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒരുഗോളിന് പരാജയപ്പെടുത്തി ചെല്‍സിക്ക് എട്ടാം എഫ്എ കപ്പ് കിരീടം. ഏഡൻ ഹസാഡാണ്​ നീലപ്പടയുടെ വിജയ ഗോളടിച്ചത്​. 22ാം മിനിറ്റിൽ ലഭിച്ച ഒരു പെനാല്‍റ്റി ഹസാര്‍ഡ്​ ഗോളാക്കിമാറ്റുകയായിരുന്നു. ഹസാഡിനെ വീഴ്​ത്തി യുണൈറ്റഡി​​​െൻറ ഫില്‍ ജോണ്‍സാണ്​ ചെൽസിക്ക്​ ഭാഗ്യമായ പെനാൽറ്റി സമ്മാനിച്ചത്​. കിക്കെടുത്ത ഹസാര്‍ഡ് പന്ത്  അനായാസം വലയിലാക്കുകയായിരുന്നു.

പന്തടക്കത്തില്‍ മുന്നില്‍ നിന്ന യുണൈറ്റഡിന്​ പക്ഷെ ഗോളടിക്കാനായില്ല. കളിയിലുടനീളം ബോള്‍ പൊസഷനില്‍ യുണൈറ്റഡ് തന്നെയായിരുന്നു മികവ്​കാട്ടിയത്​. എന്നാൽ പന്ത്​ വലയിലെത്തിക്കുന്നതില്‍ എല്ലായ്​പോഴും പരാജയപ്പെട്ടു. ആദ്യ പകുതി അവസാനം ലഭിച്ച അവസരം നഷ്​ടപ്പെടുത്തിയതും ഫിൽ ജോണ്‍സായിരുന്നു.

രണ്ടാം പകുതിയിലും ഇരുടീമുകളുടെയും മികച്ച പ്രകടനത്തിന്​ വെംബ്ലിയിലെ ആരാധകർ സാക്ഷിയായി. എഴുപത്തൊന്നാം മിനിറ്റില്‍ ചെൽസിക്ക്​ ലീഡുയർത്താൻ ലഭിച്ച അവസരം പാഴാക്കുന്നതിന്​ അവർ സാക്ഷിയായി.

ഇന്ന്​ വിജയിച്ചിരുന്നെങ്കിൽ ഏറ്റവുമധികം എഫ്എ കപ്പ് നേടുന്ന ടീമെന്ന നേട്ടം ആഴ്‌സണലിനൊപ്പം യുണൈറ്റഡിനും പങ്കിടാമായിരുന്നു.2016ലാണ് യുണൈറ്റഡ് അവസാനമായി എഫ്എ കപ്പ് നേടുന്നത്. 2012ലാണ് ഇതിനുമുമ്പ് ചെല്‍സി കിരീടം നേടിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more