1 GBP = 104.15
breaking news

ക്യാൻസർ രോഗികളായ കുട്ടികളെ സഹായിക്കുവാനുള്ള ജീവകാരുണ്യത്തിനായിപണം സ്വരൂപിക്കാൻ ആകാശച്ചാട്ടത്തിന് തയ്യാറാകുന്ന മാഞ്ചസ്റ്ററിന്റെ കൊച്ചുമിടുക്കി അർച്ചന സെബാസ്റ്റ്യനെ സഹായിക്കാം….

ക്യാൻസർ രോഗികളായ കുട്ടികളെ സഹായിക്കുവാനുള്ള ജീവകാരുണ്യത്തിനായിപണം സ്വരൂപിക്കാൻ ആകാശച്ചാട്ടത്തിന് തയ്യാറാകുന്ന മാഞ്ചസ്റ്ററിന്റെ കൊച്ചുമിടുക്കി അർച്ചന സെബാസ്റ്റ്യനെ സഹായിക്കാം….

ജീവകാരുണ്യത്തിന് ആകാശച്ചാട്ടവും വഴങ്ങുമെന്ന്  മാഞ്ചസ്റ്ററിന്റെ കൊച്ചുമിടുക്കി അർച്ചന സെബാസ്റ്റ്യൻ. സെപ്റ്റംബർ നാല് എന്ന ദിവസം അടുത്തുവരവേ ചങ്കിടിപ്പേറുന്നത്, ആകാശത്തിന്റെ അനന്തവിഹായസിൽ നിന്നും ഭൂമിയിലേക്കുള്ള കുതിപ്പിനായി തയ്യാറെടുക്കുന്ന,  മാഞ്ചസ്റ്റർ വിഥിൻഷോയിൽ നിന്നുമുള്ള അർച്ചന മരിയ സെബാസ്റ്റ്യനാണ്. തന്റെ സ്വപ്നവും ആഗ്രഹവും നിറവേറുന്ന ആ സുന്ദരദിനത്തിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിന്റെ നാളുകളാണ് കടന്നുപോകുന്നത്. 

ആസ്ടോണമിയും ആസ്ട്രോഫിസിക്സും  ഒരുപാട് ഇഷ്ടപ്പെടുന്ന അർച്ചന കാരുണ്യ മേഖലയിൽ ഒരു പുതിയ മാനം സ്കൈ ഡൈവിംഗിലൂടെ കണ്ടെത്തുകയാണ്.  ക്യാൻസർ എന്ന മാരകരോഗം മൂലം ബാല്യവും കൗമാരവും ഹോസ്പിറ്റൽ ബെഡിൽ നഷ്ടപ്പെടുന്ന കുട്ടികൾക്ക് ചികിത്സാ സൗകര്യാർത്ഥം റോയൽ മാഞ്ചസ്റ്റർ ഹോസ്പിറ്റൽ നടത്തുന്ന Humphrey’s Heroes 2021 –  സ്കൈ ഡൈവിംഗ് ഇവന്റിന്റെ ഭാഗമായിട്ടാണ് ഈ കൊച്ചുമിടുക്കി തന്റെ പതിനാറാം പിറന്നാളിൽ സഹജീവികൾക്കായി ധനശേഖരണം ലക്ഷ്യമിടുന്നത്. 

രോഗികളെ സഹായിക്കാനുള്ള എല്ലാവഴികളും ഉപയോഗിക്കണമെന്നുള്ള സന്ദേശമാണ് സ്കൂൾ സ്റ്റുഡന്റ് അംബാസിഡറും, അടുത്ത തവണ  ജിസിഎസ്ഇ എഴുതുവാൻ ഒരുങ്ങുന്ന ഈ കൊച്ചുമിടുക്കിയും തന്റെ സഹപാഠികൾക്ക് നൽകുക. വളരെ കുഞ്ഞായിരിക്കുമ്പോൾ  തന്നെ Francis House Children’s Hospice ന് വേണ്ടി ധനശേഖരണം നടത്തി മാതൃക കാണിച്ച അർച്ചന മാഞ്ചെസ്റ്ററിലുള്ള സിബി സിൻസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകളാണ്. സഹോദരൻ ആരോൺ.

ഡ്യൂക്ക് ഓഫ് എഡിൻബറോ, റോയൽ എയർ കേഡറ്റ്, സ്കൂൾ സ്പോർട്സ് ലീഡർ  തുടങ്ങി തന്റെ മുന്നിൽ വരുന്ന ഏതു അവസരത്തേയും കൈനീട്ടി  സ്വീകരിക്കുകയും  തന്റേതായ വ്യക്തിമുദ്ര ചാർത്തുകയും ചെയ്യുന്ന ഈ മിടുക്കി മാഞ്ചസ്റ്ററിന്റെ  അഭിമാനമാണ്. സ്റ്റോക്ക് പോർട്ട് അക്കാദമിയിൽ പഠിക്കുന്ന അർച്ചനയെന്ന കൊച്ചുമിടുക്കിയോടൊപ്പം നമുക്കും ഈ ജീവകാരുണ്യ പ്രവർത്തിയിൽ കൈകോർക്കാം. 

അർച്ചന സെബാസ്റ്റ്യൻ്റെ ചാരിറ്റി ഫണ്ട് ശേഖരണത്തിൽ പങ്കാളിയാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more