1 GBP = 107.76
breaking news

ഹെൽത്ത് ആന്റ് കെയർ വർക്കർ വിസ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് സർക്കാർ ഏജൻസി; അന്വേഷണം ശക്തമാക്കി ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി

ഹെൽത്ത് ആന്റ് കെയർ വർക്കർ വിസ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് സർക്കാർ ഏജൻസി; അന്വേഷണം ശക്തമാക്കി ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി

ലണ്ടൻ: ഇംഗ്ലണ്ടിലെയും വെയിൽസിലെയും തൊഴിലാളികളെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന കെയറർമാരുടെ വ്യാപകമായ ചൂഷണമാണ് നിലവിലെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ശക്തമായ അന്വേഷണത്തിനാണ് ജിഎൽഎഎ ഉത്തരവിട്ടിരിക്കുന്നത്.

ഹെൽത്ത് ആന്റ് കെയർ വർക്കർ വിസ സംവിധാനം വ്യാപകമായി ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് വഞ്ചനയുടെയും മോഡേൺ സ്‌ളേവറിയുടെയും നിരന്തരമായ ആരോപണങ്ങൾക്ക് കാരണമാകുന്നതായി ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (GLAA) മാധ്യമങ്ങളോട് പറഞ്ഞു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെയർ ഏജൻസികളെക്കുറിച്ച് 30-ലധികം അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് GLAA സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ മാർട്ടിൻ പ്ലിമ്മർ പറഞ്ഞു. ഇപ്പോൾ തങ്ങളുടെ പ്രഥമ പരിഗണന ഇതാണെന്നും വ്യാപകമായ തൊഴിൽ ചൂഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ക്ഷാമ തൊഴിൽ പട്ടികയിലേക്ക് സർക്കാർ കെയർ വർക്കേഴ്‌സിനെ ചേർത്ത ഫെബ്രുവരി 2022 മുതൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളടക്കം നിരവധിപേർ ഇത്തരം ചതിക്കുഴികളിൽപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ നൽകി സീനിയർ കെയറർ വിസയിൽ ബ്രിട്ടനിലെത്തിയ പലരും ജോലിയില്ലാതെ ജീവിതം വഴിമുട്ടിയതോടെ പരാതികളുമായി രംഗത്തെത്തുകയായിരുന്നു. അന്വേഷണം ശക്തമാകുന്നതോടെ മലയാളികളടക്കമുള്ള പല ഏജന്റുമാരും പിടിയിലാകുമെന്നുറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more