1 GBP = 95.89

 ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ ആയിരുന്നു സംഭവം.

കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നും ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടുകയായിരുന്നു. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more