1 GBP = 107.76
breaking news

ഇന്ത്യക്കെതിരെ ഗുരുതര പരാമർശവുമായി കനേഡിയൻ രഹസ്യാന്വേഷണ റിപ്പോർട്ട്

ഇന്ത്യക്കെതിരെ ഗുരുതര പരാമർശവുമായി കനേഡിയൻ രഹസ്യാന്വേഷണ റിപ്പോർട്ട്

ഒട്ടാവ: ഇന്ത്യയെ വിദേശ ഭീഷണി എന്ന് വിശേഷിപ്പിച്ച് കാനഡ. കനേഡിയൻ സെക്യൂരിറ്റി ഇന്‍റലിജൻസ് സർവീസ് പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇന്ത്യയെ ഇത്തരത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് കഴിഞ്ഞ ദിവസം കനേഡിയൻ മാധ്യമമായ ഗ്ലോബൽ ന്യൂസാണ് പുറത്തുവിട്ടത്. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ജാഗരൂകരാകണം എന്നും റിപ്പോർട്ട് ആവശ്യപ്പടുന്നു. അതേസമയം, പുറത്തുവന്ന റിപ്പോർട്ടിൽ ചൈനക്കെതിരെയും പരാമർശമുണ്ട്. ഏറ്റവും പ്രധാന ഭീഷണി എന്നാണ് ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിഷയത്തിൽ നിസ്സംഗതയുണ്ടായാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിനെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ ഉയർത്തിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more