1 GBP = 104.14
breaking news

ബ്രെക്സിറ്റിന് ശേഷം കലായിസ് അതിർത്തി ഐറിഷ് ബോർഡറിനേക്കാളും പത്ത് മടങ്ങ് മോശമാകുമെന്ന് റിപ്പോർട്ടുകൾ

ബ്രെക്സിറ്റിന് ശേഷം കലായിസ് അതിർത്തി ഐറിഷ് ബോർഡറിനേക്കാളും പത്ത് മടങ്ങ് മോശമാകുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം ഫ്രഞ്ച് അതിർത്തിയായ കലായിസിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുമെന്ന് കലായിസ് പോർട്ട് മേധാവി തന്നെ മുന്നറിയിപ്പ് നൽകുന്നു. കസ്റ്റംസ് യൂണിയനിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ നീക്കം ചരക്ക് ഗതാഗതത്തിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. എല്ലാ ദിശയിലേക്കുമുള്ള ചരക്ക് നീക്കം മുപ്പത് മൈലോളം ഗതാഗതകുരുക്കിന് കാരണമാകും. രണ്ടു ഭാഗങ്ങളിൽ നിന്നുമുള്ള പരിശോധനകൾക്ക് ചരക്കുകൾ വിധേയമാകുന്നതാണ് ഇത്തരത്തിൽ തടസ്സം സൃഷ്ടിക്കപ്പെടുന്നത്. ഡോവറിലെയും സ്ഥിതി വ്യത്യസ്തമാകില്ല.

പോർട്ട് മേധാവി ജീൻ മാർക് ഇതിനകം തന്നെ തെരേസാ മേയ്ക്കും മൈക്കിൾ ബാർനിയർക്കും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു. മുൻ ഫ്രഞ്ച് ഹെൽത്ത് മിനിസ്റ്റർ സേവ്യർ ബെർട്രൻഡും ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനിൽ സംസാരിച്ചിരുന്നു. കലായിസിലെയും ഡോവറിലെയും പ്രശ്നങ്ങൾ ബ്രെക്സിറ്റിന് ശേഷം കൂടുതൽ സങ്കീർണ്ണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചരക്ക് ഗതാഗതത്തിലുണ്ടാകുന്ന തടസ്സം ബ്രിട്ടനിൽ ഭക്ഷ്യ ക്ഷാമം ഉൾപ്പെടെ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. ഇത് ഒരു ദിശയിൽ മാത്രമല്ല, യുകെയിൽ നിന്നെത്തുന്ന ചരക്കുകൾക്കും ഇതേ സ്ഥിതി നേരിടേണ്ടി വരും. ബ്രെക്സിറ്റിന് ശേഷം സൂഷ്മ പരിശോധനകൾക്ക് ശേഷം മാത്രമേ ബ്രിട്ടനിൽ നിന്നുള്ള ചരക്കുകൾക്ക് ഇ യു ബോർഡർ കടക്കാനാവൂ.

ബ്രിട്ടനിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണെത്തുന്നത്. ബ്രെക്സിറ്റിന് ശേഷം ഇത് അമ്പത് ശതമാനമായി മാറിയേക്കാം.ഇപ്പോഴത്തെ നിലയിൽ കാലായിസ് അതിർത്തിയിൽ ഒരു മണിക്കൂറിൽ 250നും 300 നും ഇടക്ക് ട്രാക്കുകളാണ് പരിശോധനകൾ പൂർത്തിയാക്കുന്നത്. നിലവിൽ പതിനഞ്ച് മൈലോളം ദൂരത്തിലാണ് ഇവിടേക്കുള്ള പരിശോധനകൾക്കുള്ള ട്രക്കുകളുടെ നിര. പത്ത് മണിക്കൂറുകളോളം കാത്ത് കിടക്കുന്ന ട്രക്കുകൾ ബ്രെക്സിറ്റിന് ശേഷം കുറഞ്ഞത് ഇരുപത് മണിക്കൂറുകളെങ്കിലും അതിർത്തിയിൽ കിടക്കേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more