1 GBP = 104.15
breaking news

ന്യൂ പോർട്ടിനടുത്ത് ബ്രിൻമവറിൽ ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ (49) മരണത്തിന് കീഴടങ്ങി… ഞെട്ടലോടെ വെയിൽസിലെ മലയാളി സമൂഹം…

ന്യൂ പോർട്ടിനടുത്ത് ബ്രിൻമവറിൽ ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ (49) മരണത്തിന് കീഴടങ്ങി… ഞെട്ടലോടെ വെയിൽസിലെ മലയാളി സമൂഹം…

യു കെ യിലെ വെയിൽസിൽ ന്യൂ പോർട്ടിനടുത്ത് ബ്രിൻമാവറിൽ  താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) ഇന്ന് രാവിലെ നിര്യാതനായി. ലിവർ ക്യാൻസർ രോഗബാധിതനായിരുന്നു. ഉഴവൂർ പയസ്‌മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ)  ത്രേസ്സ്യാമ്മ ദമ്പതികളുടെ പുത്രനാണ് പരേതൻ. ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ (ഹാമിൽട്ടൺ, കാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ബൈജു സ്റ്റീഫൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ന്യൂ പോർട്ട് കേരള കമ്യൂണിറ്റി  പ്രസിഡൻ്റ് ജിനോ മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more