1 GBP =
breaking news

ബഡ്ജറ്റ് 2017; സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവ്; കുറഞ്ഞ വേതന നിരക്ക് £7.83; എൻ എച്ച് എസിന് അടിയന്തിര സഹായമായി 350മില്യൺ പൗണ്ട് മാത്രം

ബഡ്ജറ്റ് 2017; സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവ്; കുറഞ്ഞ വേതന നിരക്ക് £7.83; എൻ എച്ച് എസിന് അടിയന്തിര സഹായമായി 350മില്യൺ പൗണ്ട് മാത്രം

ലണ്ടൻ: ഇന്നലെ ചാൻസലർ ഫിലിപ്പ് ഹാമാൻഡ് അവതരിപ്പിച്ച ബഡ്ജറ്റിൽ എങ്ങും സമ്മിശ്ര പ്രതികരണം. ബ്രിട്ടന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ബഡ്ജറ്റ് സമതുലിതം എന്നാണ് ഹാമാൻഡ് വിശേഷിപ്പിച്ചത്. എടുത്ത് പറയത്തക്കതായി ഏറെ സവിശേഷതകൾ ഒന്നുമില്ലെങ്കിലും ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ നല്ലൊരു തുക ലാഭിക്കുവാൻ കഴിയും. മൂന്ന് ലക്ഷം പൗണ്ട് വരെയുള്ള വീടുകൾക്കുള്ള സ്റ്റാംപ് ഡ്യൂട്ടി ഇല്ലാതാക്കിയതാണ് സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം. അഞ്ചു ലക്ഷം പൗണ്ട് വരെയുള്ള വീടുകൾക്ക് രണ്ടു ലക്ഷത്തിന്റെ അഞ്ചു ശതമാനം നൽകിയാൽ മതിയാകും.

മിനിമം വേതന നിരക്ക് £7.50 ൽ നിന്ന് £7.83 ലേക്ക് ഉയർത്തിയത് സാധാരണക്കാർക്ക് ഏറെ ആശ്വാസം. നികുതിരഹിത വരുമാന പരിധി £11580 ആയി ഉയർത്തിയിട്ടുണ്ട്. ഡീസൽ കാറുടമകൾക്ക് അഞ്ഞൂറ് പൗണ്ട് വരെ ടാക്സിനത്തിൽ അധികം നൽകേണ്ടി വരും. അതേസമയം ഇന്ധന വിലയിൽ അടുത്ത ഏപ്രിലോടെ ഉണ്ടാകേണ്ടിയിരുന്ന വർദ്ധനവ് മരവിപ്പിച്ചിട്ടുണ്ട്. എൻ എച്ച് എസിന് അടിയന്തിര സഹായമായി 350 മില്യൺ പൗണ്ട് മാത്രമാണ് അനുവദിച്ചത്. ശൈത്യകാലത്ത് എൻ എച്ച് എസ് പ്രവർത്തനങ്ങൾ തൃപ്തികരമാക്കാൻ 4 ബില്യൺ പൗണ്ട് ആവശ്യപ്പെട്ട സ്ഥാനത്താണ് ഈ തുക അനുവദിച്ചത്.

യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസിൽ ഇളവ് വരുത്തുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ, പക്ഷെ ഫലം നിരാശയായിരുന്നു. അദ്ധ്യാപകർക്ക് പരിശീലനത്തിനായി പ്രേത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതുപോലെ തന്നെ കണക്ക് ഐശ്ചിക വിഷയമായെടുത്ത് പഠിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കൺസർവേറ്റിവ് എം പിമാർ ബഡ്ജറ്റിനെ സ്വാഗതം ചെയ്തുവെങ്കിലും, ലേബറുകൾ തികഞ്ഞ പരാജയമെന്നാണ് ബഡ്ജറ്റിനെ വിശേഷിപ്പിച്ചത്.

ബജറ്റിൽ ഹാമാൻഡിന്റെ സുപ്രധാന തീരുമാനങ്ങൾ ഇവയാണ്

 • ഹൗസിംഗ് പ്രതിസന്ധിക്ക് കടിഞ്ഞാണിടും, ഇതിനായി പ്രതിവര്‍ഷം 3 ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കും. ഇത് കൗണ്‍സിലുകള്‍ക്ക് എളുപ്പം നിര്‍മ്മിക്കാനുള്ള നടപടികള്‍. ഇതിനുള്ള ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടും
 • 30 വയസ്സിന് താഴെയുള്ള ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാകില്ല.
 • 2027-ഓടെ നഗരങ്ങളിലെ ഭവനരഹിതരെ ഇല്ലാതാക്കാന്‍ 28 മില്ല്യണ്‍ പൗണ്ട് വാഗ്ദാനം.
 • അടുത്ത രണ്ട് വര്‍ഷം കൊണ്ട് 2.8 ബില്ല്യണ്‍ എന്‍എച്ച്എസിന്. (4 ബില്ല്യണ്‍ പൗണ്ടായിരുന്നു ഹെല്‍ത്ത് സര്‍വ്വീസ് മാനേജര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്).
 • 1 ശതമാനം പേ ക്യാപ് നീക്കും, ഇതിന് പൊതുമേഖലാ ജീവനക്കാര്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരും, ശമ്പളവര്‍ദ്ധനവിനുള്ള പണം നീക്കിവെച്ചിട്ടില്ല ആവശ്യമെങ്കില്‍ നല്‍കും.
 • ഡ്രൈവര്‍ലെസ് കാറുകള്‍, റോബോട്ടിക്‌സ് എന്നിവയില്‍ ലോകത്തിലെ നേതാവായി യുകെയെ മാറ്റാന്‍ ഗവേഷണവും, വികസനവും 40 ശതമാനം വര്‍ദ്ധിപ്പിക്കും.
 • 30 വയസ്സിന് താഴെയുള്ള ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാകില്ല.
 • 2027-ഓടെ നഗരങ്ങളിലെ ഭവനരഹിതരെ ഇല്ലാതാക്കാന്‍ 28 മില്ല്യണ്‍ പൗണ്ട് വാഗ്ദാനം
 • അടുത്ത രണ്ട് വര്‍ഷം കൊണ്ട് 2.8 ബില്ല്യണ്‍ എന്‍എച്ച്എസിന്. (4 ബില്ല്യണ്‍ പൗണ്ടായിരുന്നു ഹെല്‍ത്ത് സര്‍വ്വീസ് മാനേജര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്).
 • 1 ശതമാനം പേ ക്യാപ് നീക്കും, ഇതിന് പൊതുമേഖലാ ജീവനക്കാര്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരും, ശമ്പളവര്‍ദ്ധനവിനുള്ള പണം നീക്കിവെച്ചിട്ടില്ല ആവശ്യമെങ്കില്‍ നല്‍കും.
 • ഡ്രൈവര്‍ലെസ് കാറുകള്‍, റോബോട്ടിക്‌സ് എന്നിവയില്‍ ലോകത്തിലെ നേതാവായി യുകെയെ മാറ്റാന്‍ ഗവേഷണവും, വികസനവും 40 ശതമാനം വര്‍ദ്ധിപ്പിക്കും.
 • ഇന്ധനഡ്യൂട്ടി വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം ചാന്‍സലര്‍ അംഗീകരിച്ചു.
 • അടുത്ത ഏപ്രില്‍ മുതല്‍ ടാക്‌സ് പരിധി 11850 പൗണ്ടായി ഉയരുമ്പോള്‍ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം 350 പൗണ്ട് ലാഭം.
 • മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നില്ല, സിംഗിള്‍ മാള്‍ട്ട് വിസ്‌കി 1.15 പൗണ്ട് വില കുറയും. വൈറ്റ് സിഡറിന് ടാക്‌സ് കൂട്ടും, സിഗററ്റിനും 2 ശതമാനം വര്‍ദ്ധനവ്.
 • കണക്ക് പഠനത്തിന് 180 മില്ല്യണ്‍ പൗണ്ട് ഇന്‍വെസ്റ്റ് ചെയ്യാന്‍ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ട്. മാത്സ് എ-ലെവല്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 600 പൗണ്ട് വീതം സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും ലഭിക്കും. പഠനനിലവാരം മോശമായ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനത്തിന് 1000 പൗണ്ടിന്റെ ഗ്രാന്റ് ലഭ്യമാക്കും.
 • പുതിയ ഡീസല്‍ കാറുകൾക്ക് 500 പൗണ്ട് വരെ അധിക ടാക്‌സ്

Post Your Comments Here ( Click here for malayalam )

Press Esc to close
show more