1 GBP =
breaking news

പ്രശസ്ത കുടുംബ പ്രേഷിതൻ, ബ്രദർ സന്തോഷ് ടി വെയിൽസിലെ ബാരിയിൽ നവംബർ 17 ന്

പ്രശസ്ത കുടുംബ പ്രേഷിതൻ, ബ്രദർ സന്തോഷ് ടി വെയിൽസിലെ ബാരിയിൽ നവംബർ 17 ന്

ബെന്നി അഗസ്റ്റിൻ

ക്രിസ്റ്റീൻ ശുശ്രുഷകളുടെ നെടുംതൂണുകളിലൊരാളായ ബ്രദർ സന്തോഷ് ടി തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ലളിതവും പ്രായോഗികവുമായ നിദ്ദേശങ്ങളും ദൈവവചനത്തിന്റെ കരുത്തും പുതിയ ഉൾക്കാഴ്ചയും നിറഞ്ഞ നല്ല കുറെ നിമിഷങ്ങൾ വെയിൽസിലെ വിശ്വാസികളുമായി ചിലവഴിക്കുവാൻ, ബാരി, സെന്റ് ഹെലെൻസ് പള്ളിയിൽ നാളെ, നവംബർ 17ന് എത്തുന്നു. 2033 ക്രിസ്തുവിന്റെ ജൂബിലി വർഷമായി കൊണ്ടാടുബോൾ യുവജനങ്ങളെ ഒരുക്കി എടുക്കുക എന്ന ചുമതല സന്തോഷ് ടി എന്ന സുവിശേഷകനെയാണ് കാതോലിക്കാ സഭ ഭരമേല്പിച്ചിരിക്കുന്നത്. മാതാപിതാക്കൾക്കുള്ള കുടുംബ ധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള ഏയ്ഞ്ചൽസ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രദർ സതോഷ് ടി തന്റെ സുവിശേഷവത്കരണം തുടരുന്നത്.

കാലത്തിന്റെ അലയടികൾക്കെതിരെ നീങ്ങാൻ ആത്മനിറവോടെ മുന്നേറാൻ സഭയിലെ വിശ്വാസികളെ സഹായിക്കുവാനയെത്തുന്ന ബ്രദർ സന്തോഷ് ടി യോടൊത്തു ചേരുവാൻ നവംബർ 17ന് രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ ബാരി സെന്റ് ഹെലെൻസ് പള്ളി ഹാളിൽ പ്രാർത്ഥനയും ആത്മീയ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന്റെ കുർബാനക്ക് ശേഷം സ്പിരിച്യുൽ ഷെയറിങ്ങിനു അവസരം ഉണ്ടായിരിക്കും. മാതാപിതാക്കൾക്കും യുവജങ്ങൾക്കും വളരെ അനുഗ്രഹപൂര്ണമായ ഈ ദിവസത്തിലേക്ക് വെയിൽസിലെ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിച്ചു.

സെന്റ് ഹെലെൻസ് പള്ളിയുടെ അഡ്രസ് : കോർട്ട് റോഡ്, സി എഫ് 63 4 ഇ ടി, (CF63 4ET) ബാരി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more