1 GBP = 104.23
breaking news

സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് എഴുപതോളം എൻഎച്ച്എസ് ഡോക്ടർമാർ; തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ സുഡാനീസ് കമ്മ്യൂണിറ്റി

<strong>സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് എഴുപതോളം എൻഎച്ച്എസ് ഡോക്ടർമാർ; തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ സുഡാനീസ് കമ്മ്യൂണിറ്റി</strong>

ലണ്ടൻ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ തിരികെയെത്തിച്ച സർക്കാർ എൻഎച്ച്എസ് ഡോക്ടർമാരുൾപ്പെടെയുള്ള തങ്ങളുടെ ബന്ധുക്കളെയും സുഡാനിൽ നിന്ന് തിരികെ കൊണ്ടുവരാൻ സർക്കാർ കൂടുതൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ സുഡാനീസ് കമ്മ്യൂണിറ്റി രംഗത്തെത്തി.

കാർട്ടൂമിൽ നിന്ന് യുകെ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ സൈപ്രസിലെ ആർ എ എഫ് അക്രോട്ടിരിയിൽ നിന്ന് രണ്ട് വിമാനങ്ങൾ സർക്കാർ അയച്ചിരുന്നു. എന്നാൽ മറ്റ് ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യം വിടാനുള്ള പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്നത് സങ്കീർണ്ണവും വേഗമേറിയതുമായിരുന്നുവെന്നും തലസ്ഥാനത്തെ എംബസി ജീവനക്കാർക്കെതിരായ ഭീഷണിയെ തുടർന്നാണ് നടപടിയെന്നും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നറിയപ്പെടുന്ന ശക്തമായ അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ 400-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിലെ സ്ഥിതി അതീവ ദയനീയമെന്നാണ് റിപ്പോർട്ടുകൾ.

അക്രമത്തിൽ കുടുങ്ങിയവരിൽ എൻഎച്ച്എസ് ഡോക്ടര്മാരുമുൾപ്പെടുന്നു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന 71 സുഡാനീസ് എൻ‌എച്ച്‌എസ് ഡോക്ടർമാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുഡാനീസ് ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ യുകെ (എസ്‌ജെ‌ഡി‌എ-യു‌കെ) ട്വീറ്റ് ചെയ്തു. അവരുടെ സുരക്ഷയിലും അവരുടെ പങ്കാളികളുടെയും കുട്ടികളുടെയും സുരക്ഷയിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം ഡോക്ടർമാരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് കരുതുന്നത്. ഈദ് ആഘോഷിക്കാൻ സുഡാനിലേക്ക് യാത്ര ചെയ്തവരാണ് ഏറെയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more