1 GBP = 104.16
breaking news

രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന്​ ആവശ്യപ്പെട്ട്​ പോപ്​ ഗായിക ബ്രിട്​നി സ്​പിയേഴ്​സ്​ കോടതിയിൽ

രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന്​ ആവശ്യപ്പെട്ട്​ പോപ്​ ഗായിക ബ്രിട്​നി സ്​പിയേഴ്​സ്​ കോടതിയിൽ

വാഷിങ്​ടൺ: 13 വർഷമായി വിടാതെ പിന്തുടരുന്ന രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന്​ ആവശ്യപ്പെട്ട്​ പോപ്​ ഗായിക ബ്രിട്​നി സ്​പിയേഴ്​സ്​ കോടതിയിൽ. 2008 മുതൽ സ്വന്തം കാര്യങ്ങൾ നോക്കി നടത്താനുള്ള അധികാരമില്ലാതെ എല്ലാം രക്ഷാകർത്താവാണ്​ ബ്രിട്​നിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത്​. സാമ്പത്തിക വിഷയങ്ങളും അവർ തന്നെ കൈകാര്യം ചെയ്യും. ഇതിനെതിരെയാണ്​ അസാധാരണ കേസുമായി ഗായിക ലോസ്​ ആഞ്ചൽസ്​ കോടതിയിലെത്തിയത്​.

2008ൽ രക്ഷാകർതൃ പദവി ലഭിച്ചതോടെ പിതാവ്​ ജാമി സ്​പിയേഴ്​സാണ്​ ബ്രിട്​നിയുടെ ആസ്​തിയും കരിയറും ജീവിതത്തിലെ മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്​. പ്രായാധിക്യം വന്ന്​ പിതാവ്​ അടുത്തിടെ ഒഴി​െഞ്ഞങ്കിലും പദവി വിട്ടിരുന്നില്ല. 

‘ഇനിയെങ്കിലും എനിക്ക്​ ജീവിതം വേണം. സ്വന്തം കാര്യങ്ങൾ​ ചെയ്യാൻ തനിക്കാകും. എ​െൻറ ആസ്​തിയുടെ ഉടമസ്​ഥത എനിക്ക്​ നൽകണം. എ​െൻറ കഥ പുറംലോകമറിയുകയും വേണം”- കോടതിയിൽ നടത്തിയ ദീർഘമായ പ്രഭാഷണത്തിൽ ബ്രിട്​നി പറഞ്ഞു. 

”രക്ഷാകർതൃത്വം വന്നതോടെ സ്വന്തം ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ല. വിവാഹിതയാകാനും ഒരു കുഞ്ഞുണ്ടാകാനും ആഗ്രഹമുണ്ട്​. കുഞ്ഞുണ്ടാകുന്നതിനുള്ള വിലക്കും നീങ്ങിക്കിട്ടണം. പക്ഷേ, ഡോക്​ടറെ കാണാൻ പോലും അനുമതിയില്ല. കാമുകനൊപ്പം അവ​െൻറ കാറിൽ സഞ്ചരിക്കാനും അനുമതിയില്ല. സുഹൃത്തുക്കളെ കാണാനുമാകുന്നില്ല”- ബ്രിട്​നി കൂട്ടിച്ചേർത്തു. 

2007ൽ ബ്രിട്​നി മാനസിക പ്രശ്​നങ്ങൾ നേരിട്ടതിനു പിന്നാലെയാണ്​ രക്ഷാകർത്താവിനെ വെച്ചത്​്​. കുട ചുടി കാറോടിച്ചും പരസ്യമായി മുടി​വടിച്ചും പ്രശ്​നങ്ങൾ നാട്ടാരെ അറിയിച്ചതോടെ 67കാരനായ പിതാവ്​ ജാമി സ്​പിയേഴ്​സിന്​ രക്ഷാകർതൃ പദവി നൽകുകയായിരുന്നു. കഴിഞ്ഞ മാസം ജാമി താത്​കാലികമായി പദവി ഒഴിഞ്ഞെങ്കിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്​ അദ്ദേഹം തന്നെ. ഇതിൽനിന്ന്​ മോചനമാണ്​ പോപ്​ ഗായിക തേടുന്നത്​്​. 

ഹാസ്യ നടൻ ടിം കോൺവേ, റേഡിയോ അവതാരക കാസി കസം തുടങ്ങിയവരും മുമ്പ്​ രക്ഷാകർതൃ വിഷയത്തിൽ കോടതി കയറിയവരായിരുന്നു. ശാരീരിക വൈകല്യം, ഓർമപ്പിശക്​ തുടങ്ങിയ പ്രശ്​നങ്ങളുടെ പേരിലാണ്​ പൊതുവെ രക്ഷാകർതൃത്വം കോടതി നിയമമാക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more