1 GBP = 104.27
breaking news

ബ്രിട്ടീഷ് പാസ്സ്പോർട്ടുകളിൽ നിന്ന് “യൂറോപ്യൻ യൂണിയൻ” വെട്ടിമാറ്റി വിതരണം ആരംഭിച്ചു

ബ്രിട്ടീഷ് പാസ്സ്പോർട്ടുകളിൽ നിന്ന് “യൂറോപ്യൻ യൂണിയൻ” വെട്ടിമാറ്റി വിതരണം ആരംഭിച്ചു

ലണ്ടൻ: ബ്രെക്സിറ്റ്‌ നടപ്പിൽ വന്നില്ലെങ്കിലും നിലവിൽ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് പാസ്സ്‌പോർട്ടുകളിൽ നിന്ന് യൂറോപ്യൻ യൂണിയൻ എന്ന് രേഖപ്പെടുത്തിയിരുന്നത് എടുത്ത് കളഞ്ഞു. സാങ്കേതികമായി ബ്രെക്സിറ്റ്‌ നടപ്പിലാക്കേണ്ടിയിരുന്നത് മാർച്ച് 30 ആയിരുന്നെങ്കിലും, അന്ന് മുതൽ വിതരണം ചെയ്യുന്ന പാസ്സ്പോർട്ടുകളിൽ നിന്ന് യൂറോപ്യൻ യൂണിയൻ എന്ന ഭാഗം ഹോം ഓഫീസ് നീക്കം ചെയ്തു. നിലവിലെ ബർഗുണ്ടി കളറിലുള്ള പാസ്സ്പോർട്ടിന് കവറിനു മുകളിലാണ് യൂറോപ്യൻ യൂണിയൻ രേഖപ്പെടുത്തിയിരുന്നത്. പുതുതായി വിതരണം ചെയ്യുന്ന പാസ്സ്പോർട്ടുകളിലാണ് യൂറോപ്യൻ യൂണിയൻ അപ്രത്യക്ഷമായിരിക്കുന്നത്.

അതേസമയം ബ്രെക്സിറ്റ്‌ നടപ്പിലാകുന്നതോടെ ബർഗുണ്ടി കളറിലുള്ള പാസ്സ്പോർട്ടിൽ നിന്ന് നീല കളറിലേക്കുള്ള മാറ്റം ഈ വര്ഷാവസാനത്തോടെയേ നടപ്പിലാകൂ. കഴിഞ്ഞ വെള്ളിയാഴ്ചയോടെ സൂസൻ ഹിൻഡിൽ എന്ന സ്ത്രീ തനിക്ക് ലഭിച്ച യൂറോപ്യൻ യൂണിയൻ എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത പാസ്സ്‌പോർട്ട് ഫോട്ടോ സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടൻ ഇയുവിൽ നിന്ന് പുറത്ത് പോകാത്ത സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം എന്തിന് എന്നതാണ് അവരുടെ ചോദ്യം. അതേസമയം യൂറോപ്യൻ യൂണിയൻ എന്ന് രേഖപ്പെടുത്തിയ പാസ്സ്പോർട്ടുകളും നിലവിലെ സ്റ്റോക്ക് തീരുന്നത് വരെ വിതരണം ചെയ്യുമെന്ന് ഹോം ഓഫീസ് വക്താക്കളും വ്യക്തമാക്കി.

ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നതിന് സാവകാശം തേടി പ്രധാനമന്ത്രി തെരേസാ നൽകിയ അഭ്യർത്ഥന യൂറോപ്യൻ യൂണിയൻ പരിഗണിക്കാനിരിക്കവെയാണ് പാസ്പ്പോർട്ടിൽ നിന്ന് യൂറോപ്യൻ യൂണിയൻ നീക്കം ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more