1 GBP =
breaking news

ബ്രിട്ടീഷ് പാസ്പോർട്ടുകളുടെ നിറം മാറുന്നു; ബ്രെക്സിറ്റിന് ശേഷം പാസ്പോർട്ടുകൾക്ക് പരന്പരാഗത നിറമായ നേവി ബ്ലൂവും ഗോൾഡും ചേർന്ന ഡിസൈൻ

ബ്രിട്ടീഷ് പാസ്പോർട്ടുകളുടെ നിറം മാറുന്നു; ബ്രെക്സിറ്റിന് ശേഷം പാസ്പോർട്ടുകൾക്ക് പരന്പരാഗത നിറമായ നേവി ബ്ലൂവും ഗോൾഡും ചേർന്ന ഡിസൈൻ

ലണ്ടൻ: ബ്രിട്ടീഷ് പാസ്പോർട്ടുകളുടെ നിറം ബ്രെക്സിറ്റിന് ശേഷം മാറുമെന്ന് ഹോം ഓഫീസ്. നിലവിലുള്ള കടും ചുവന്ന നിറമാണ് 2019 ഒക്ടോബറിന് ശേഷം നൽകുന്ന പാസ്പോർട്ടുകളിൽ നിന്നും മായുന്നത്. യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായതിന് ശേഷമാണ് ബ്രിട്ടൻ അവരുടെ നിർദ്ദേശപ്രകാരം പാസ്‌പോർട്ടുകൾ നീല നിറത്തിൽ നിന്നും കടും ചുവപ്പിലേക്ക് മാറിയത്.

തിരിച്ച് വരുന്ന കടും നീല നിറം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1921 ലാണ്. പുതുതായി നിർമ്മിക്കുന്ന പാസ്‌പോർട്ടുകൾ അതീവ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതായിരിക്കുമെന്ന് സർക്കാർ പറയുന്നു.

നിലവിൽ പാസ്‌പോർട്ട് ഹോൾഡർമാർ പുതിയതിലേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് ഹോ ഓഫീസ് ഓർമ്മിപ്പിക്കുന്നു. 2019 ഒക്ടോബറിന് ശേഷം കാലാവധി കഴിയുന്ന മുറക്ക് പുതിയ പാസ്‌പോർട്ടുകൾ ലഭിച്ച് തുടങ്ങും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more