1 GBP = 104.15
breaking news

ബ്രെക്സിറ്റ്‌ വിടുതൽ കാലാവധി നീട്ടാൻ ഇരുപക്ഷത്തും ധാരണ

ബ്രെക്സിറ്റ്‌ വിടുതൽ കാലാവധി നീട്ടാൻ ഇരുപക്ഷത്തും ധാരണ

ലണ്ടൻ: ബ്രെസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രെക്സിറ്റിനെ സംബന്ധിച്ച പ്രധാന വിഷയങ്ങളിൽ ഇരുപക്ഷത്തും ധാരണകളായില്ല. പ്രധാനമായും നോർത്തേൺ അയർലൻഡ് അതിർത്തി വിഷയത്തിലാണ് ചർച്ചകൾ മുന്നോട്ട് നീങ്ങാത്തത്. നോർത്തേൺ അയർലണ്ടിനെ കസ്റ്റംസ് യൂണിയനിൽ നിലനിറുത്തി പ്രശ്നം പരിഹരിക്കണമെന്ന ഇയു ആവശ്യം ബ്രിട്ടൻ നിരാകരിച്ചിരുന്നു. ഇയു ആവശ്യത്തിന്മേൽ പ്രധാനമന്ത്രി അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് പാർലമെന്റ് ഇക്കര്യം തള്ളിയിരുന്നു.

എന്നാൽ പ്രശ്ന പരിഹാരത്തിന് സമയം കൂടുതൽ നീട്ടി നൽകാമെന്ന ഇയു നിർദ്ദേശം മിനഞ്ഞാന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. അതേസമയം ഇന്നലെ രാവിലെ തെരേസാ മെയ് തന്നെ കാലാവധി നീട്ടുമെന്ന കാര്യം പരിഗണിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നലെ ഉച്ചകോടിക്ക് ശേഷം ഇയു നേതാക്കളായ ജീൻ ജങ്കാറും ഡൊണാൾഡ് ടാസ്‌കും സ്ഥിരീകരിച്ചു. കാലാവധി നീട്ടുന്ന കാര്യം 27 ഇയു നേതാക്കളും അംഗീകരിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കു വച്ചു.

ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകുകയാണെങ്കിൽ 2020 ഡിസംബറോടെ മാത്രമേ ബ്രെക്സിറ്റ്‌ സാധ്യമാകുകയുള്ളൂ. ഭരണപക്ഷ പാർട്ടിയായ കൺസർവേറ്റിവ് എം പിമാരിൽ ഇതിനകം തന്നെ പ്രതിഷേധമുയർന്നു കഴിഞ്ഞു. കാലാവധി നീട്ടുന്നത് അധികമായി 15 ബില്യണോളം പൗണ്ട് വിടുതൽ ബില്ലായി നൽകേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി തെരേസാ മേയുടെ പരാജയമായി ചൂണ്ടിക്കാട്ടുന്ന ഇവർ നേതൃമാറ്റവും ആവശ്യപ്പെടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more