1 GBP =
breaking news

ബ്രെക്സിറ്റ്‌ കരാറിൽ അനിശ്ചിതത്വം തുടരുന്നു; നാല് മന്ത്രിമാർ രാജിവച്ചു; കരാറുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്തി തെരേസാ മേയ്

ബ്രെക്സിറ്റ്‌ കരാറിൽ അനിശ്ചിതത്വം തുടരുന്നു; നാല് മന്ത്രിമാർ രാജിവച്ചു; കരാറുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്തി തെരേസാ മേയ്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ ​മേ​യു​ടെ ക​ര​ട്​ ബ്ര​ക്​​സി​റ്റ് ക​രാ​റി​ൽ വി​യോ​ജി​ച്ച്​ നാ​ലു മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു.​ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ​പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ രാ​ജി. ​ബ്ര​ക്​​സി​റ്റ് സെ​ക്ര​ട്ട​റി ഡൊ​മി​നി​ക്​ റാ​ബും തൊ​ഴി​ൽ പെ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്​​ത​ർ മ​ക്​​വെ​യു​മാ​ണ്​ രാ​ജി​വെ​ച്ച കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ൾ. ​ജൂ​നി​യ​ർ മ​ന്ത്രി​മാ​രാ​യ​ ശൈ​ലേ​ശ്​ വാ​ര​യും സ്വാ​ല്ല ബ്രാ​വ​ർ​മാ​നും വ്യാ​ഴാ​ഴ്​​ച രാ​ജി​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ​ മു​ന്നോ​ട്ടു​വെ​ച്ച ക​രാ​റി​നെ പി​ന്താ​ങ്ങാ​ൻ ക​ഴ​ി​യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ റാ​ബ്​ രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഹി​ത​പ​രി​ശോ​ധ​ന​യു​ടെ ആ​ത്മാ​വി​ന്​ യോ​ജി​ക്കാ​ത്ത​താ​ണ്​ ക​രാ​റെ​ന്ന്​ എ​സ്​​ത​റും ആ​രോ​പി​ച്ചു. ബു​ധ​നാ​ഴ്​​ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക​രാ​ർ ബ്രി​ട്ട​​​െൻറ പ​ര​മാ​ധി​കാ​ര​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ ഉ​റ​പ്പി​​​െൻറ ലം​ഘ​ന​മാ​ണെ​ന്നും രാ​ജി​ക്ക്​ ശേ​ഷം റാ​ബ്​ ട്വീ​റ്റി​ൽ കു​റി​ച്ചു. ക​രാ​റി​നെ എ​തി​ർ​ക്കു​ന്ന കൂ​ടു​ത​ൽ മ​ന്ത്രി​മാ​ർ രാ​ജി​ക്ക്​ സ​ന്ന​ദ്ധ​മാ​ണെ​ന്നും​ റി​പ്പോ​ർ​ട്ടു​ണ്ട്​. നി​ല​വി​ലെ ക​രാ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളാ​യ റാ​ബ്​ അ​ട​ക്കം മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ അം​ഗ​ങ്ങ​ളു​ടെ രാ​ജി​യോ​ടെ മ​ന്ത്രി​സ​ഭ​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​ള്ള​താ​യി വെ​ളി​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മേ​​ക്ക്​ അ​നു​കൂ​ല തീ​രു​മാ​ന​മാ​ണു​ണ്ടാ​യ​ത്. അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി നേ​ടി. വ്യാ​ഴാ​ഴ്​​ച ക​രാ​റി​​​െൻറ ക​ര​ട്​ പാ​ർ​ല​മ​​െൻറി​​​െൻറ മു​ന്നി​ൽ വെ​ച്ച​പ്പോ​ൾ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം നേ​ടി​യ ക​രാ​രി​ന്​ പാ​ർ​ല​മ​​െൻറും അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന്​ മേ​യ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ത​​​െൻറ ക​രാ​ർ അ​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ബ്ര​ക്​​സി​റ്റി​ൽ നി​ന്ന്​ പി​ൻ​മാ​റേ​ണ്ടി​വ​രു​മെ​ന്ന്​ മേ​യ്​ അം​ഗ​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നേ​ര​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി ക​ര​ട്​ ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ളെ രൂ​ക്ഷ​മാ​യെ​തി​ർ​ത്ത്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന ക​രാ​റാ​ണ്​ ര​ണ്ടു​വ​ർ​ഷം കൊ​ണ്ട്​ സ​ർ​ക്കാ​റി​ന്​ ത​യാ​റാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ പ്ര​തി​ക​രി​ച്ചു.

അതേസമയം ബ്രെക്സിറ്റ്‌ വാദിയും മുതിർന്ന ടോറി നേതാവുമായ ജേക്കബ് റീസ് മേയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്.

അ​തി​നി​ടെ, ബ്ര​ക്​​സി​റ്റ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ന്​ ഇൗ ​മാ​സം 25ന്​ ​പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ഡ​സ്​​ക്​ അ​റി​യി​ച്ചു. 27 അം​ഗ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​​െ​ങ്ക​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ അ​ന്തി​മ ക​രാ​റി​ലെ​ത്തു​മെ​ന്നും ഒ​പ്പു​വെ​ക്കു​മെ​ന്നും ഡ​സ്​​ക്​ പ​റ​ഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more