1 GBP = 104.21
breaking news

സ്പീഡിങ് ടിക്കറ്റ് മറച്ചു വയ്ക്കാൻ സിവിൽ സർവീസുകാരോട് സഹായമഭ്യർത്ഥിച്ചു; ഹോം സെക്രട്ടറിക്കെതിരെ പ്രതിപക്ഷം

സ്പീഡിങ് ടിക്കറ്റ് മറച്ചു വയ്ക്കാൻ സിവിൽ സർവീസുകാരോട് സഹായമഭ്യർത്ഥിച്ചു; ഹോം സെക്രട്ടറിക്കെതിരെ പ്രതിപക്ഷം

ലണ്ടൻ: മന്ത്രിയായാലും നിയമം അതിന്റെ വഴിക്ക് തന്നെ നടക്കണം. അമിതവേഗത്തിൽ വാഹനമോടിച്ച് നിയമം ലംഘിച്ച ഹോം സെക്രട്ടറിയാണ് പൊല്ലാപ്പിലായിരിക്കുന്നത്. പിഴ ലഭിച്ചതിനെത്തുടർന്ന് ഒരു സ്വകാര്യ സ്പീഡ് ബോധവൽക്കരണ കോഴ്‌സ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഹോം സെക്രട്ടറി സുല്ല ബ്രാവർമാൻ സിവിൽ സർവീസുകാരോട് ഉപദേശം തേടിയതിനെ തുടർന്നാണ് ലേബർ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വേനൽക്കാലത്ത് അറ്റോർണി ജനറലായിരിക്കെ അമിതവേഗതയിൽ വാഹനമോടിച്ച ഹോം സെക്രട്ടറിയെ പോലീസ് പിടികൂടിയിരുന്നു. മൂന്ന് പോയിന്റുകളും പിഴയും അല്ലെങ്കിൽ ഡി വി എൽ എ നിർദ്ദേശിക്കുന്ന ബോധവത്കരണ കോഴ്സ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതായിരുന്നു പോലീസ് നൽകിയ പിഴ. പിഴയും മൂന്ന് പോയിന്റും ഒഴിവാക്കി ബോധവത്കരണ ക്‌ളാസിൽ പങ്കെടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ മറ്റുള്ളവർ കൂടി പങ്കെടുക്കുന്ന കോഴ്സ് ഒഴിവാക്കി സിവിൽ സർവീസുകാരും അവളുടെ ഉപദേഷ്ടാവും മുഖേന ഒരു സ്വകാര്യ കോഴ്‌സ് ക്രമീകരിക്കാനാണ് സുല്ല ബ്രാവർമാൻ ശ്രമിച്ചത്.

ഹോം സെക്രട്ടറി മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുവെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം ഒരു സർക്കാർ സ്രോതസ്സ് മിസ്സിസ് ബ്രാവർമാൻ മന്ത്രിനിയമം ലംഘിച്ചുവെന്നത് നിഷേധിച്ചു. സിവിൽ സർവീസ് നിയമങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതല്ലെന്ന് പറഞ്ഞു ഉദ്യോഗസ്ഥർ സഹകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് വിവരങ്ങൾ പുറത്ത് വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more