1 GBP = 104.15
breaking news

യു.കെ മലയാളികൾക്കിടയിൽ നിന്നു ഒരു റിസോഴ്സ് /Resource ലിസ്റ്റ് (Yellow Pages) തയ്യാറാക്കുന്നു.

യു.കെ മലയാളികൾക്കിടയിൽ നിന്നു ഒരു റിസോഴ്സ് /Resource ലിസ്റ്റ് (Yellow Pages) തയ്യാറാക്കുന്നു.

ബിബിൻ എബ്രഹാം.

യു.കെ യിലെ മലയാളി സമൂഹത്തിൽ നിന്നു വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ഒരു റിസോഴ്സ് ലിസ്റ്റ് ഉണ്ടാക്കുവാനുള്ള ശ്രമത്തിന് ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടക്കം കുറിക്കുകയാണ്.  യു.കെയിലെ വിവിധ പ്രദേശങ്ങളിലായി സ്വന്തം കഴിവാലും പ്രയത്നത്താലും  അവരുടെതായ തൊഴിൽ സാധ്യതകൾ കണ്ടെത്തി അധ്വാനിച്ചു ജീവിക്കുന്നത് യു.കെ മലയാളികളുടെ ഒരു കംപ്ലീറ്റ് പോർട്ടൽ ആയിരിക്കും ഈ “യെലോ പേജ്”.

*എന്തിനാണ് ഈ ലിസ്റ്റ്?

പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം ഇന്നും അതിൻ്റെ പുതിയ വാതായനങ്ങൾ കടന്നു മുന്നേറുകയാണ്. ഈ 2020ൽ മാത്രം യു.കെയിൽ വിവിധ ഭാഗങ്ങളിലായി എത്തിചേർന്നിരിക്കുന്നതു ആയിരകണക്കിനു മലയാളികളാണ്.  യു.കെയിൽ സെറ്റിൽ ആയവർക്കും, പുതിയതായി വരുന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുക എന്ന ഉദ്ദേശത്തോടെയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്.

*ആർക്കെല്ലാം ഈ ലിസ്റ്റിൽ ഇടം നേടാം?

നമ്മുടെ ചുറ്റുപാടിലേക്ക് ഒന്നു കണ്ണോടിച്ചാൽ വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു പാട് മലയാളികളെ യു.കെയിലെ വിവിധ പ്രദേശങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ഉദാഹരണമായി ടാക്സി സർവീസ്, ഇലക്ട്രീഷൻ, പ്ലംബിംഗ്, കേറ്ററിംഗ്, ഹോൾസെയിൽ ഡിസ്ട്രിബ്രുറ്റേഷ്സ്, കൊറിയർ സർവീസ്, സെർട്ടിഫൈഡ് ടെക്നീഷൻസ് (ഗ്യാസ്, ഇലക്ട്രിസിറ്റി)

ഗാർഡൻ ഡിസൈൻ/ലാൻഡ് സ്കേപ്പ് വർക്ക്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി

വീഡിയോ എഡിറ്റിംഗ്, ഡിസൈൻ, കമ്പോസിംഗ്, റിക്കോർഡിംഗ്‌ ലൈറ്റ് & സൗണ്ടസ് ഈവൻ്റ് മനേജ്മെൻ്റ് 

ഓൺലൈൻ ട്യൂഷൻ….etc

മേൽ പറഞ്ഞിരിക്കുന്നത് കേവലം കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ്. ഇതു പോലെ ഏതു മേഖലയിൽ ആണോ നിങ്ങൾ ജോലി ചെയ്യുന്നത്, ആത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുമെങ്കിൽ നിങ്ങൾക്ക് ആ വിവരങ്ങൾ ഞങ്ങൾക്കു അയച്ചു തരാവുന്നതാണ്.

*എന്തൊക്കെ വിവരങ്ങൾ ആണ് വേണ്ടത്?

ബിലാത്തിയിലെ കൂട്ടുകാർക്ക് വേണ്ടത് നിങ്ങളുടെ പേര്, സ്ഥലം, നിങ്ങളുടെ തൊഴിൽ പ്രാവീണ്യം, പിന്നെ ഫോൺ നമ്പർ എന്നിവ മാത്രം.

നിങ്ങളുടെ തൊഴിൽ മേഖലാവിവരങ്ങൾ ഈ ഡയറക്ടറിയിൽ ഉൾപ്പെടുത്തുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSfcYTMkZHsWLhO0zwJ_1nKzkxqepCPdhb-uTkdUA-b8eIasVQ/viewform

*എന്താണ് ഈ വിവരശേഖരണത്തിൻ്റെ ഉദ്ദേശലക്ഷ്യം?

യു.കെ മലയാളികൾക്കിടയിൽ മലയാളികളുടെ തന്നെ സേവനങ്ങൾ എത്തിക്കുക എന്ന സദുദ്ദേശം മാത്രമാണ് ഈ പദ്ധതി കൊണ്ട് ബിലാത്തി കൂട്ടുകാർ ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ യു.കെ മലയാളികൾക്കിടയിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ ബിലാത്തി ടീം രൂപം നൽക്കുന്ന വെബ്സൈറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതും, പിന്നിടു യു.കെ  മലയാളികൾക്ക് ആവശ്യമായ  സമയത്ത് അവശ്യസർവീസുകൾ മലയാളികളിൽ നിന്നു ലഭിക്കുവാനും ഈ യെലോ പേജ് സഹായകരമാകട്ടെ 

എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.

യു.കെ മലയാളികളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ടു ടീം ബിലാത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more