1 GBP = 104.20
breaking news

മലയാളികളുൾപ്പെടയുള്ളവർ ഇന്ന് ബ്രിട്ടന്റെ നിരത്തുകളിൽ സജീവമാകും; ബോക്‌സിംഗ്‌ ഡേ കച്ചവടം ഇന്ന് പൊടിപൊടിക്കും; അമ്പത് ശതമാനം വരെ വിലക്കുറവുമായി കച്ചവടക്കാർ

മലയാളികളുൾപ്പെടയുള്ളവർ ഇന്ന് ബ്രിട്ടന്റെ നിരത്തുകളിൽ സജീവമാകും; ബോക്‌സിംഗ്‌ ഡേ കച്ചവടം ഇന്ന് പൊടിപൊടിക്കും; അമ്പത് ശതമാനം വരെ വിലക്കുറവുമായി കച്ചവടക്കാർ

ലണ്ടൻ: ക്രിസ്തുമസ് ദിനാഘോഷത്തിന്റെ ആലസ്യത്തിൽ നിന്ന് മലയാളികളുൾപ്പെടെയുള്ള ബ്രിട്ടീഷുകാർ ഇന്ന് ബ്രിട്ടന്റെ ഹൈ സ്ട്രീറ്റുകൾ കയ്യടക്കും. ബോക്സിങ് ഡേ കച്ചവടം പൊടിപൊടിക്കാൻ പ്രമുഖ റീട്ടെയ്ൽ വ്യാപാരികളും ഇതിനകം തന്നെ തയ്യാറെടുത്ത് കഴിഞ്ഞു. അമ്പത് ശതമാനം വരെ ബഹുപൂരിപക്ഷം റീട്ടെയ്ൽ സ്ഥാപനങ്ങളും ഡിസ്‌കൗണ്ടുകൾ നൽകുന്നുണ്ട്. ചില സ്ഥാപനങ്ങൾ ഇത് എഴുപത് ശതമാനം വരെയും.

ഇലക്ട്രോണിക് സാധനങ്ങൾക്കും വസ്ത്രങ്ങൾക്കുമാണ് യുകെ മലയാളികൾക്കിടയിൽ കൂടുതൽ ഡിമാൻഡ്. പ്രമുഖ റീട്ടെയ്ൽ സ്ഥാപനങ്ങളിലെല്ലാം തന്നെ പുലർച്ചെ മുതൽ ആളുകളുടെ നീണ്ട ക്യൂവാണ്. നെക്സ്റ്റ് പോലുള്ള പ്രമുഖർ രാവിലെ ആറു മണി മുതലാണ് തുറന്ന് പ്രവർത്തിക്കുന്നത്.

ഫർണീച്ചർ മുതൽ മറ്റ് ഗൃഹോപകരണ സാധനങ്ങൾ വരെ വിലക്കുറവിൽ ലഭ്യമാകും. ഓൺലൈൻ വ്യാപാരവും ഇന്ന് മുതൽ പൊടിപൊടിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more