1 GBP = 104.15
breaking news

ഗ്രേറ്റ്ബ്രട്ടൺ രൂപതയുടെ രണ്ടാമത്  അഭിഷേകാഗ്നനി  കൺവൻഷൻ ഈമാസം 27  ശനിയാഴ്ച ബോൺമൗത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഗ്രേറ്റ്ബ്രട്ടൺ രൂപതയുടെ രണ്ടാമത്  അഭിഷേകാഗ്നനി  കൺവൻഷൻ ഈമാസം 27  ശനിയാഴ്ച ബോൺമൗത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തോമസ് ജോർജ്ജ്

ഗ്രേറ്റ്ബ്രിട്ടൺ സീറോമലബാർ രൂപത ഒരുക്കുന്ന രണ്ടാമത്‌ അഭിഷേകാഗ്നനി കൺവൻഷന്  ബോൺമൗത്ത് പ്രാർത്ഥനയോടെ ഒരുങ്ങി കാത്തിരിക്കു ന്നു  ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ അടുത്തശനിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നടത്തപ്പെടുന്നു
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവദ്ധ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാബിയക്കൽ പിതാവ് ദിവ്യബലിയർപ്പിച്ച് അഭിഷേകാഗ്നി  കൺവൻഷന് തുടക്കംകുറിക്കും രൂപതയുടെ സുവിശേഷ വൽക്കരണ കമ്മീഷൻ ചെയർമാൻ  ഫാ. സോജി ഓലിയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോ൯ ടീം അംഗങ്ങൾ ധ്യാനത്തിന് നേതൃത്വം നൽകും

സൗത്താംന്റെൻ റീജിയ ണൽ  തലത്തിൽ നടത്തപ്പെടുന്ന ബൈബിൾകൺവൻഷൻ ഒരുക്കിയിരിക്കുന്നത്  കഴിഞ്ഞ വർഷത്തെപോലെ ബോൺമൗത്ത് ലയ്ഫ് സെറ്ററിൽ വച്ചാണ് . കഴിഞ്ഞ വർഷം ലയഫ് സെന്റെറിൽ ഒരുക്കിയിരിന്നതിൽ  വ്യത്യസ്ഥമായി കുട്ടികൾക്കായി പ്രത്യകരീതിയിൽ ധ്യാനസ്ഥലങ്ങൻ ക്രിമീകരിച്ചുട്ടുണ്ട്.  കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പ്രത്യകം കൊണ്ടു്വരേണ്ടതാണ്
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്  കഴിഞ്ഞ വർഷത്തേതിൽ നിന്ന്  വ്യത്യസ്ഥമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .  കുബസാരത്തിനും കൗൺസിലിങ്ങിനുമായി പ്രത്യകം സൗകര്യങ്ങൾ ക്രിമീകരിച്ചിട്ടുണ്ട്.

ധ്യാനത്തിന്റെ വിജയത്തിനായി  സൗത്താംന്റെൻ റീജിയൺ ഡിറക്ടർ Fr. റ്റോമി ചിറയ്ക്കൽമണവാളന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ധ്യാനവിചയത്തിനായി സൗത്താംന്റെൻ  റീജിയന്റെ വിവിധ കുർബ്ബാന  സെന്റെറുകളിൽ നിന്നുള്ള  ഏവരുടെയും  പ്രാർത്ഥനാസഹായം  അഭ്യർത്ഥിക്കുന്നു. വിവിധ  സ്ഥലങ്ങളിൽ നിന്ന് വരുന്ന കോച്ച്കൾക്ക് പാർക്ക് ചെയ്യുന്നതിനായി പ്രത്യകസ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട് കോച്ച് കളിൽ വരുന്നവർ നേരത്തെ തന്നെ റീജിയണൽ  ഡിറക്ടറെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെഅഡ്രസ്
Bournemouth Life Central
713 Wimborne Rd. 
Bournemouth 
BH9 2AU
കൂടുതൽ വിവരങ്ങൾക്ക്
Fr. Tomy 07480730503
Fr. Chacko 07825214025

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more