1 GBP = 104.15
breaking news

ഇ​റാ​ൻ ആ​ണ​വ ക​രാ​ർ: ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​സി​ൽ

ഇ​റാ​ൻ ആ​ണ​വ ക​രാ​ർ: ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​സി​ൽ

വാ​ഷി​ങ്​​ട​ൺ:  ഇ​റാ​ൻ ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ഒ​രു​ങ്ങു​ന്ന യു.​എ​സ്​ സ​ർ​ക്കാ​റി​നെ മെ​രു​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ വാ​ഷി​ങ്​​ട​ണി​ൽ. മേ​യ്​ 12ന​കം വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​ബ്രി​ട്ട​​െൻറ നീ​ക്കം. ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​ത്​ അ​ബ​ദ്ധ​മാ​കു​മെ​ന്നും നി​ല​പാ​ടി​ൽ​നി​ന്ന്​ പി​ന്മാ​റ​ണ​മെ​ന്നും ബോ​റി​സ്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പി​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ക​രാ​റി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​ത്​ ഇ​റാ​ന്​ മാ​ത്ര​മാ​ണ്​ ഗു​ണം​ചെ​യ്യു​ക​യെ​ന്നും ‘ന്യൂ​യോ​ർ​ക്​ ടൈം​സ്​’ പ​ത്ര​ത്തി​ൽ അ​ദ്ദേ​ഹം എ​ഴു​തി. ക​രാ​റി​ന്​ ദൗ​ർ​ബ​ല്യ​ങ്ങ​ളു​ണ്ടെ​ന്ന്​ സ​മ്മ​തി​ക്കു​ന്ന​താ​യും എ​ന്നാ​ൽ അ​ത്​ പ​രി​ഹ​രി​ക്കാ​നാ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. വാ​ഷി​ങ്​​ട​ണി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സ്, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​  ജോ​ൺ ബോ​ൾ​ട​ൺ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.

ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ക​രാ​ർ നി​ല​നി​ർ​ത്താ​ൻ ശ​ക്​​ത​മാ​യ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യു.​എ​സ്​ ഭ​ര​ണ​കൂ​ടം നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്തി​യി​ട്ടി​ല്ല. ബ​റാ​ക്​ ഒ​ബാ​മ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ ഇ​റാ​നു​മാ​യി പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച ക​രാ​റാ​ണി​ത്. ഇ​റാ​ൻ ആ​ണ​വ​പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും പ​ക​രം സാ​മ്പ​ത്തി​ക​രം​ഗ​ത്തെ ഉ​പ​രോ​ധ​ത്തി​ൽ അ​യ​വു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ഉ​ട​മ്പ​ടി. എ​ന്നാ​ൽ, ട്രം​പ്​ ക​രാ​ർ അ​മേ​രി​ക്ക​ക്ക്​ ന​ഷ്​​ട​മാ​ണെ​ന്ന വാ​ദ​മാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more