1 GBP = 104.23
breaking news

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഏഴു പാക് സൈനികരെയും ഒരു ഭീകരനെയും വധിച്ചു

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഏഴു പാക് സൈനികരെയും ഒരു ഭീകരനെയും വധിച്ചു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ച ഏ!ഴു പാകിസ്താന്‍ സൈനികരെയും ഒരു ഭീകരനെയും സൈന്യം പ്രത്യാക്രമണത്തില്‍ വധിച്ചു. കശ്മീര്‍ അതിര്‍ത്തിയിലെ കത്വയിലെ ഹിറാനഗറിലായിരുന്നു ഏറ്റുമുട്ടല്‍. രാവിലെ ഒമ്പതരയോടെയായിരുന്നു ഏറ്റുമുട്ടല്‍. വെടിവയ്പ് നാല്‍പതു മിനുട്ടോളം നീണ്ടുനിന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം വീണ്ടും ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര ഉന്നതതലയോഗം വിളിച്ചു.

സൈനിക പോസ്റ്റിനു നേരെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികനു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടു മണിയോടെയും കത്വയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവച്ചിരുന്നു. സെപ്റ്റംബര്‍ 28നു രാത്രി ഇന്ത്യ നിയന്ത്രണരേഖയ്ക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത ശേഷം അതിര്‍ത്തി കടന്നു പാക് സൈന്യത്തിന്റെ പ്രകോപനം പതിവായിരുന്നു.

പലപ്പോ!ഴും രജൗരിയിലും ഗാലിയിലും തിരിച്ചുവെടിവയ്പും ഉണ്ടായിട്ടുണ്ട്. ഇന്നു ശക്തമായ ആക്രമണമാണ് പാക് സൈന്യം നടത്തിയത്. തുടര്‍ന്നു തിരിച്ചുവെടിവയ്ക്കാന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു. അതിര്‍ത്തികടന്നു ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ പാക് സൈന്യം സഹായിക്കുന്നത് അടുത്തനാളുകളില്‍ സൈന്യം പലയിടങ്ങളിലും തടഞ്ഞിരുന്നു.

ഇന്നലെ രാത്രി പലപ്പോ!ഴും ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കു പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചിരുന്നു. രാത്രി പന്ത്രണ്ടരയോടെ വെടിവച്ചതിനു പിന്നാലെ ഇന്നു രാവിലെ വീണ്ടും ആക്രമണമുണ്ടായി. സ്‌നിഫര്‍ റൈഫിള്‍സ് ഉപയോഗിച്ചായിരുന്നു ആക്രമണം. അതിനു പിന്നാലെ ഉച്ചയോടെ വീണ്ടും ആക്രമണം നടത്തുകയും ചെയ്തു. രാവിലെ പാക് റേഞ്ചര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനു വെടിയേറ്റതോടെയാണു തിരിച്ചടി ആരംഭിച്ചത്. നാല്‍പതു മിനുട്ടോളം ഇരുപക്ഷത്തുനിന്നും ശക്തമായ വെടിവയ്പു നടന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more