1 GBP = 104.15
breaking news

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്

കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. 45 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ മാത്രം 20 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. എൻഐഎ നിരീക്ഷണത്തിലുള്ള ആളുകളുടെ വീടുകളിലാണ് കോയമ്പത്തൂരിൽ റെയ്ഡ്

ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന. ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

ഉക്കടം, കോട്ടൈമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 23നാണ്​ കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേർ ആക്രമണമായിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more