1 GBP =
breaking news

75 ലക്ഷം രൂപയുടെ ബജറ്റ്; “കേരളാ പൂരം 2018” മത്സരവള്ളംകളിയും പൂരനഗരിയും യാഥാര്‍ത്ഥ്യമാക്കുവാന്‍ പിന്തുണയുമായി സ്പോണ്‍സേഴ്സ്

75 ലക്ഷം രൂപയുടെ ബജറ്റ്; “കേരളാ പൂരം 2018” മത്സരവള്ളംകളിയും പൂരനഗരിയും യാഥാര്‍ത്ഥ്യമാക്കുവാന്‍ പിന്തുണയുമായി സ്പോണ്‍സേഴ്സ്

വാശിയേറിയ മത്സരവള്ളംകളി, കേരളീയ കലാരൂപങ്ങളുടെയും നൃത്ത നൃത്യങ്ങളുടേയും വഞ്ചിപ്പാട്ടുമെല്ലാമായി രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സ്റ്റേജ് പരിപാടികള്‍, സാംസ്ക്കാരിക ഘോഷയാത്രയും മത്സരിക്കുന്ന ടീമുകളുടെ മാര്‍ച്ച് പാസ്റ്റും വൈകിട്ട് പ്രശസ്ത കര്‍ണ്ണാടിക് സംഗീതസംഘം “അഗം ബാന്റ്” അവതരിപ്പിക്കുന്ന അവിസ്മരണീയ നാദവിസ്മയം, പരിപാടിയ്ക്കായി യുക്മയുടെ ക്ഷണം അനുസരിച്ച് നാട്ടില്‍ നിന്നുമെത്തുന്ന ബഹുമാനപ്പെട്ട സ്പീക്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍, ബ്രിട്ടണില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍…. കേരളാ പൂരം 2018 ഒരു ചരിത്രമുഹൂര്‍ത്തം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഒരു മുഴുവന്‍ ദിവസ പരിപാടി കുടുംബസമേതം ആസ്വദിക്കാനായെത്തുന്നവര്‍ക്ക് വരുന്ന ചെലവ് ഒരാള്‍ക്ക് £2 പൗണ്ട് ഗേറ്റ് എന്‍ട്രി മാത്രം. അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് സൗജന്യപ്രവേശനവും. കൂടാതെ 5000 കാറുകള്‍ക്ക് ഫ്രീ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും.

ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ ഓക്സ്ഫഡ് ഫാര്‍മൂര്‍ തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും ആനന്ദവും അതിരില്ലാതെ ആകാശത്തോളും ഉയരുന്ന അപൂര്‍വ സൗഭാഗ്യത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിന് യു.കെ മലയാളികള്‍ക്ക് യുക്മയുടെ നേതൃത്വത്തില്‍ അവസരം ഒരുക്കുന്നത് പ്രവാസി മലയാളികളുടെ ചരിത്രത്തിലിടം പിടിക്കുന്ന വമ്പന്‍ പരിപാടിയായി മാറുകയാണ്. മുക്കാല്‍ ലക്ഷത്തോളും പൗണ്ട് ബജറ്റ് വരുന്ന ഇവന്റ് നിസ്സാരമായ പ്രവേശന ഫീ മാത്രം ഈടാക്കി ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്നതിന് കരുത്ത് പകരുന്നത് യുക്മയുടെ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ക്ക് സ്പോണ്‍സര്‍മാര്‍ നല്‍കിവരുന്ന അകമഴിഞ്ഞ പിന്തുണയാണ്.

ഗുഡ്​വിന്‍ ജൂവലേഴ്സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലൈഡ് മോര്‍ട്ട്ഗേജസ്, മുത്തൂറ്റ് ഗ്രൂപ്പ്, ലോ ആന്റ് ലോയേഴ്സ്, വോസ്റ്റക്ക് നഴ്സിങ് കണ്‍സള്‍ട്ടന്‍സി, വൈസ് ഫോക്സ് ഓണ്‍ലൈന്‍ ട്യൂഷന്‍, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, ഗര്‍ഷോം ടി.വി ചാനല്‍, എന്നിവര്‍ ചേര്‍ന്നാണ് യു.കെ മലയാളികളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട വള്ളംകളി മത്സരത്തിന് പിന്തുണയുമായെത്തിയത്. ഇവരെ കൂടാതെ വിവിധ ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നതിനായി കായല്‍ റസ്റ്റോറന്റ്, ഗ്ലോബല്‍ സ്റ്റഡി കണ്‍സള്‍ട്ടന്‍സി, ലൂര്‍ദ്സ് ട്രാവല്‍സ്, യൂണിവേഴ്സല്‍ ഫുഡ്സ്, തട്ടുകട റസ്റ്റോറന്റ്, ഡി ഹെവൻലീ മിസ്ഡ് റിസോർട് വാഗമൺ എന്നിവരുമുണ്ട്.

കൂടാതെ പ്രൈസ് മണി നല്‍കുന്നതിനായി റിങ് ടു ഇന്ത്യ ഫോണ്‍ കമ്പനി, ടൂട്ടേഴ്സ് വാലി, സിബി ജോര്‍ജ് ആന്റ് കോ, ഷോയി ചെറിയാന്‍, ജോസ് അക്കൗണ്ടന്‍സി എന്നിവരും പിന്തുണയേകുന്നു.

ഓപ്പണ്‍ എയര്‍ പ്രോഗ്രാമുകള്‍ പൊതുവേ വലിയ ഹാളുകളില്‍ നടക്കുന്ന പരിപാടികളേക്കാള്‍ ചെലവ് കുറഞ്ഞവ ആവേണ്ടതാണ്. എന്നാല്‍ വള്ളംകളി മത്സരവും അതിനോട് അനുബന്ധമായി നടക്കുന്ന കാര്‍ണിവലുമൊക്കെ നടത്തുന്നതിന് ആവശ്യമായ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്. ചെലവ് ഇത്രയധികമായി വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമിതാണ്.

ഇവന്റ് നടക്കുന്ന തടാകവും ചുറ്റുമുള്ള പാര്‍ക്കും 400 ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ളതാണ്. നിരവധി ഓപ്പണ്‍ സ്പേസുകളുള്ള ഈ പാര്‍ക്കില്‍ പതിനയ്യായിരത്തിലധികം ആളുകള്‍ എത്തിച്ചേര്‍ന്നാല്‍ പോലും തിരക്ക് ഉണ്ടാവാതെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുക സാധ്യമാണ്. 5000 കാര്‍ പാര്‍ക്കിങ് സ്പേസുകളും ബസ്, കോച്ച് എന്നിവ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യങ്ങളുമുണ്ട്. വള്ളംകളിയില്‍ പങ്കെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാണികളായെത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ക്കിങിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. കൂടാതെ കുട്ടികളുടെ പ്ലേ ഗ്രൗണ്ട്, വെറുതെ നടക്കുന്നതിനോ ഓടുന്നതിനോ താത്പര്യമുള്ളവര്‍ക്ക് നാല് മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് തടാകത്തിനു ചുറ്റുമുണ്ട്. ഇത്രയും വിശാലമായ സൗകര്യങ്ങളുണ്ടെങ്കിലും യു.കെയിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ള ഫാര്‍മൂര്‍ പാര്‍ക്ക് ഇവന്റ് നടത്തിപ്പിനായി മിതമായ നിരക്കിലാണ് വിട്ട് നല്‍കിയിരിക്കുന്നത്. 10 മില്യണ്‍ പൗണ്ടിന്റെ ഇന്‍ഷ്വറന്‍സ് കവറേജ് ഈ ഇവന്റിനായി എടുക്കേണ്ടി വന്നു.

ഇവന്റുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചെലവ് ഉണ്ടായിട്ടുള്ളത് വള്ളംകളി മത്സരങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള എന്റര്‍ടെയിന്റ്മെന്റ് കമ്പനിയുമായിട്ടാണ്. സംഘാടകസമിതിയുടെ ആദ്യ തീരുമാനം അനുസരിച്ച് നെഹ്റു ട്രോഫി മത്സരങ്ങളുടെ മാതൃകയില്‍ 16 ടീമുകളെ പങ്കെടുപ്പിച്ച് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും എന്ന നിലയില്‍ എട്ട് റേസുകള്‍ ആയിരുന്നു. എന്നാല്‍ ഇക്കുറിയും മത്സര വള്ളംകളി പ്രഖ്യാപിച്ചതോടെ യു.കെയിലെമ്പാടുമുള്ള മലയാളികള്‍ അരയുംതലയും മുറുക്കി ആവേശത്തോടെ ടീമുകള്‍ സംഘടിപ്പിക്കുന്നതിന് കളത്തിലിറങ്ങുകയായിരുന്നു. 32 ടീമുകള്‍ ആണ് ഒറ്റയടിയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇനിയും ടീമുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന താത്പര്യവുമായി പലരും എത്തിയിരുന്നുവെങ്കിലും നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി 32 ടീമുകള്‍ മതി എന്ന തീരുമാനമെടുക്കാന്‍ സംഘാടകസമിതി നിര്‍ബന്ധിതരാവുകയായിരുന്നു. പ്രാഥമിക റൗണ്ട്, സെമി-ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ എല്ലാ ടീമുകള്‍ക്കും മൂന്ന് റേസുകളില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ട്. ഇതോടെ 24 മത്സരങ്ങളാണ് ആകെയുണ്ടാവുക. 8 റേസുകള്‍ നടത്താനിരുന്നതില്‍ നിന്നും അതിന്റെ എണ്ണം 24 ആയി ഉയരുമ്പോള്‍ ചെലവിലും അതനുസരിച്ച് വര്‍ദ്ധനവ് ഉണ്ടായി. എന്നാല്‍ വള്ളംകളിയേയും കേരളീയ സംസ്ക്കാരത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സമയം ആസ്വദിക്കുന്നതിന് അവസരമുണ്ടാവും. മത്സരവള്ളംകളിയ്ക്കൊപ്പം വനിതകളുടേയും സെലിബ്രറ്റികളുടേയും വ്യത്യസ്തമായ രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കൂടി ഉണ്ടായിരിക്കുന്നതാണ്.

ഇവന്റ് നടക്കുന്ന ഫാര്‍മൂര്‍ പാര്‍ക്കിലെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ വളരെ കര്‍ശനമാണ്. തെംസ് വാട്ടര്‍ കുടിവെള്ള വിതരണ കമ്പനി കൂടി ആയതിനാല്‍ ഡ്രേക്കോട്ട് തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് അതിനായി ഉപയോഗിക്കുന്നതാണ്. ബോട്ടിങ്, ഫിഷിങ് തുടങ്ങി അവിടെ അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രമേ വെള്ളത്തില്‍ ഇറങ്ങുന്നതിന് സാധിക്കുകയുള്ളൂ. മാത്രവുമല്ല തടാകത്തിലേയ്ക്ക് കുട്ടികള്‍ ഒന്നും വലിച്ചെറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇവന്റ് ദിവസം പ്രത്യേക സെക്യൂരിറ്റി ജീവനക്കാര്‍ ഉടമസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പാര്‍ക്കിങ് അറ്റന്റുമാര്‍, ക്ലീനിങ് അറ്റന്റേഴ്സ് എന്നിവരും ഇവന്റ് ഡേയില്‍ പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ്. ഇത്രയും ആളുകള്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടേയും സൗകര്യാര്‍ത്ഥം പോര്‍ട്ടബിള്‍ ടോയ്​ലറ്റ്സ് ഡിസേബിള്‍ഡ്, ബേബി ചേഞ്ചിങ് എന്നിവ കൂടി ഉള്‍പ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാമുള്ള ചെലവ് സംഘാടക സമിതിയാണ് വഹിക്കേണ്ടത്.

ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, മത്സരങ്ങളുടെ ഇടവേളകളിലുള്ള കലാപരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി ഒരുക്കിയത് യു.കെയില്‍ സാധാരണ ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഒരുക്കാറുള്ള ഏറ്റവും വലിയ സ്റ്റേജ് ആയിട്ടുള്ള 10 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള മെഗാ സ്റ്റേജാണ്. മെഗാ സ്റ്റേജ്, അതിനു അനുയോജ്യമായ സൗണ്ട് സിസ്റ്റം, കൂടാതെ വള്ളംകളി മത്സരം നിയന്ത്രിക്കുന്നതിന് പ്രത്യേക പവിലിയന്‍, റണ്ണിങ് കമന്ററിയ്ക്ക് പ്രത്യേക സൗകര്യം എന്നിവയുമുണ്ട്. കൂടാതെ സ്പോണ്‍സേഴ്സ്, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് വി.ഐ.പി ലോഞ്ച് ഒരുക്കിയിട്ടുണ്ട്.

യു.കെയിലെ മലയാളികള്‍ക്കിടയില്‍ ഇത്രയേറെ മുന്നൊരുക്കങ്ങളോട് കൂടി നടത്തപ്പെടുന്ന ജനകീയമായ മറ്റൊരു പരിപാടിയില്ല. ബൃഹത്തായ ഒരു ഇവന്റ് എന്ന നിലയിലാണ് ഇതിന്റെ ബജറ്റ് മുക്കാല്‍ ലക്ഷത്തോളും പൗണ്ടിലെത്തിയത്. ഈ സ്വപ്നപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് സ്പോണ്‍സേഴ്സ് സഹകരിക്കുന്നതാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹായകരമാകുന്നത്.

ഗുഡ്​വിന്‍ ജൂവലേഴ്സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലൈഡ് മോര്‍ട്ട്ഗേജസ്, മുത്തൂറ്റ് ഗ്രൂപ്പ്, ലോ ആന്റ് ലോയേഴ്സ്, വോസ്റ്റക്ക് നഴ്സിങ് കണ്‍സള്‍ട്ടന്‍സി, വൈസ് ഫോക്സ് ഓണ്‍ലൈന്‍ ട്യൂഷന്‍, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, ഗര്‍ഷോം ടി.വി ചാനല്‍ എന്നിവരാണ് ഇവന്റിന് പിന്തുണയുമായെത്തുന്ന പ്രമുഖ സ്പോണ്‍സേഴ്സ്.

മുംബൈ കേന്ദ്രീകരിച്ച് കാല്‍ നൂറ്റാണ്ടിലധികമായി ആഭരണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് ഗുഡ്​വിന്‍ ജൂവലേഴ്സ്. സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്സ് എന്നിവയുള്‍പ്പെടുന്ന വ്യാപാരം നിരവധി ബ്രാഞ്ചുകളിലായി മഹാരാഷ്ട്രയിലും കേരളത്തിലും വ്യാപിച്ച് കിടക്കുന്നു. യു.കെയില്‍ പുതിയ ബ്രാഞ്ച് ലോഞ്ച് ചെയ്യുന്നതിന്റെ പണിപ്പുരയിലാണ്. ഈ വര്‍ഷം അവസാനത്തോടെ യു.കെയിലെ ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യപ്പെടും. ഗുഡ്​വിന്‍ മാനേജിങ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍, എ.എം സുധീഷ് കുമാര്‍ എന്നിവര്‍ യുക്മയുടെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്. എം. ഡി, പോള്‍ ജോണ്‍ ഉദ്ഘാടനസമ്മേളനത്തിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇന്ത്യയിലെ ബാങിങ് മേഖലയിലെ ലയനങ്ങളോടെ ലോകത്തിലെ തന്നെ ആദ്യ അമ്പത് ബാങ്കുകളിലൊന്നായി എസ്.ബി.ഐ മാറിയിരിക്കുകയാണ്. കേരളത്തിലെ ഏത് ഗ്രാമത്തിലും ബ്രാഞ്ചുകളുള്ള എസ്.ബി.ഐ യു.കെയിലും ശാഖകളോട് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ യു.കെ മലയാളികള്‍ക്ക് വളരെ സൗകര്യപ്രദമായി മാറും. എസ്.ബി.ഐയുടെ യു.കെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ശ്രീ. അവിനാഷ് നായര്‍ ക്ഷണിതാവായി പങ്കെടുക്കുന്നതിനൊപ്പം വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരും സ്റ്റാഫും ഉള്‍പ്പെടെയുള്ള ടീം പ്രത്യേക സ്റ്റാളുമായി ഇവന്റില്‍ പങ്കെടുക്കുന്നതാണ്.

ഈ ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയിട്ടുണ്ടാവുന്നത് രണ്ട് കേറ്ററിങ് ടീമായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. രണ്ട് വ്യത്യസ്ത കേറ്ററിങ് കമ്പനികളാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ തന്നെ അനുഭവം നല്‍കുന്നതിനു വേണ്ടിയാണ് രണ്ട് വ്യത്യസ്തമായ കമ്പനികള്‍ക്ക് സ്റ്റാളുകള്‍ നല്‍കിയിരിക്കുന്നത്. ഔട്ട്ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ കമ്പനികളെത്തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഈസ്റ്റ് ആംഗ്ലിയ കലാമേള ഉള്‍പ്പെടെ നടത്തിയ നോര്‍വിച്ചില്‍ നിന്നുള്ള എ&ജെ കേറ്ററിങ് കമ്പനിയുടെ കുട്ടനാടന്‍ ശൈലിയിലുള്ള ഭക്ഷണവിഭവങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റാള്‍, സൗത്ത് ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രധാന കേറ്ററിങ് കമ്പനിയായ സസക്സിലെ ഫ്രണ്ട്സ് തട്ടുകടയുടെ നേതൃത്വത്തിലുള്ള ഫുഡ്സ്റ്റാള്‍ എന്നിവരാണ് ഫുഡ് ഫെസ്റ്റിവല്‍ അനുഭവം പകര്‍ന്ന് നല്‍കാനൊരുങ്ങുന്നത്.

രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്‌ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്‌ഷ്യത്തോടെയാവും ഭക്ഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുകയെന്നത് സംഘാടകര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇവന്റ് ദിവസം ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് & ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണ്. പാക്കഡ്‌ ലഞ്ച്, ഡിന്നര്‍ ബോക്‌സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ്.

യു.കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത കമ്പനിയാണ് അലൈഡ്. വിശ്വസ്തമായ സേവനങ്ങള്‍ നല്‍കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.കെ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച അലൈഡ് മോര്‍ട്ട്ഗേജ്, റീ മോര്‍ട്ട്ഗേജ്, ഇന്‍ഷ്വറന്‍സ്, വില്‍ സര്‍വീസസ് എന്നിവയില്‍ വളരെ സജീവമാണ്. ടൊയോട്ടോ ഐഗോ കാര്‍ ഒന്നാം സമ്മാനമായി നല്‍കുന്ന യുക്മയുടെ ബമ്പര്‍ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് പദ്ധതിയുടെ സ്പോ​ണ്‍സറും പതിവായി യുക്മ നാഷണല്‍ കലാമേളയുടെ മെഗാ സ്പോണ്‍സ്റും അലൈഡ് ഗ്രൂപ്പാണ്.

യു.കെ മലയാളികള്‍ക്കിടയില്‍ മണി എക്സ്ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് മുത്തൂറ്റ് ഗ്ലോബല്‍. യുക്മയ്ക്ക് എല്ലാക്കാലത്തേയും മികവുറ്റ പിന്തുണ നല്‍കി വരുന്ന മുത്തൂറ്റ് ഗ്ലോബല്‍ യു.കെ ചീഫ് മാനേജര്‍ ബോബി വര്‍ഗ്ഗീസ് കഴിഞ്ഞ വര്‍ഷം മത്സരവള്ളംകളിയില്‍ ഒരു ടീമിനൊപ്പം തുഴയുന്നതിനും സഹകരിച്ചിരുന്നു.

യുക്മ മുന്‍ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ മാനേജിങ് ഡയറക്ടറായ ലോ ആന്റ് ലോയേഴ്സ് യുക്മയുടെ സന്തത സഹചാരിയായി നിലകൊള്ളുന്ന സ്ഥാപനമാണ്. പ്രോപ്പര്‍ട്ടി, ഇമിഗ്രേഷന്‍ രംഗത്ത് സജീവമാണ്.

വോസ്റ്റക് നഴ്സിങ് കണ്‍സള്‍ട്ടന്‍സി പതിറ്റാണ്ടുകളായി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഇവരിലൂടെ ബ്രിട്ടണിലെ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി തേടാവുന്നതാണ്. ബ്രിട്ടണിലുള്ളവര്‍ക്ക് ജോലി മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറുന്നതിനും ഇവരുടെ സേവനം തേടാവുന്നതാണ്. ലണ്ടന്‍ വിക്ടോറിയയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന വോസ്റ്റകിന്റെ മാനേജിങ് ഡയറക്ടര്‍ ജോയാസ് ജോണാണ്.

വൈസ് ഫോക്സ് കമ്പനി കുട്ടികളുടെ ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്തെ നവീന സംരഭമാണ്. ഏറ്റവും ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് സമഗ്രമായ ഒരു മാറ്റം വരുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവട് വയ്പ് നടത്തിയിട്ടുള്ള കമ്പനിയാണ് വൈസ് ഫോക്സ്.

യു.കെ മലയാളികള്‍ക്കിടയില്‍ നഴ്സിങ് രംഗത്ത് റിക്രൂട്ട്മെന്റ്, സ്റ്റുഡന്റ് കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ ഏറ്റവും വിശ്വസ്തരായ സ്ഥാപനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി. എന്‍.എച്ച്​എസ് ട്രസ്റ്റുകളിലും നഴ്സായും മറ്റ് ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് ആയും ജോലി ലഭിക്കുന്നതിന് ആവശ്യമായ സേവനം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നല്‍കി വരുന്ന സ്ഥാപനമാണിത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഇവരിലൂടെ ബ്രിട്ടണിലെ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി തേടാവുന്നതാണ്. ബ്രിട്ടണിലുള്ളവര്‍ക്ക് ജോലി മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറുന്നതിനും ഇവരുടെ സേവനം തേടാവുന്നതാണ്. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ മാനേജിങ് ഡയറക്ടര്‍ മാത്യു ജെയിംസ് ആണ്.

ഗര്‍ഷോം ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും പോപ്പുലര്‍ ടെലിവിഷന്‍ സംഗീത പരിപാടി യുക്മ സ്റ്റാര്‍ സിംഗറിന്റെ ഗര്‍ഷോം ചാനലിനാണ്. വള്ളംകളി പ്രേമികളായ ലോകമെമ്പാടുമുള്ള പേക്ഷകര്‍ക്ക് ഫാര്‍മൂര്‍ തടാകത്തിലെ വള്ളംകളി ലൈവ് ടെലികാസ്റ്റിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറിക്കൊണ്ടിരിക്കുന്ന വാഗമണ്ണിലെ ഡി ഹെവൻലി മിസ്ഡ് റിസോർട്ടാണ് മറ്റൊരു സ്പോൺസർ. ലക്ഷ്യറി വില്ലകൾ, ട്രീ ഹൌസ് , കോൺഫ്രൻസ് ഹാൾ, കുട്ടികൾക്കായി പ്ലേ ഗ്രൗണ്ട്, ഫിഷിങ്, സ്വിമ്മിങ് പൂൾ തുടങ്ങിയവ കൂടാതെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുവാൻ പറ്റിയ ഒരിടമാണ് യൂറോപ്യൻ സ്റ്റാൻഡേർഡിൽ നിമ്മിച്ചിരിക്കുന്ന ഡി ഹെവൻലി മിസ്ഡ്.

ചുരുങ്ങിയകാലം കൊണ്ട് യുകെ മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ യുക്മയുടെ തന്നെ മുഖപത്രമായ യുക്മ ന്യൂസും ടീമംഗങ്ങളും പൂരനഗരിയിൽ നിന്ന് തത്സമയ വാർത്താ വിശേഷങ്ങളുമായി രംഗത്തുണ്ടാകും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more