1 GBP = 107.76
breaking news

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ നേതൃനിര – മാറുന്ന കാലത്തെ ഉൾക്കൊണ്ട്കൊണ്ട് പുത്തൻ കർമ്മ മണ്ഡലങ്ങൾ തേടി ബി എം സി എ മുന്നോട്ട്

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ നേതൃനിര – മാറുന്ന കാലത്തെ ഉൾക്കൊണ്ട്കൊണ്ട് പുത്തൻ കർമ്മ മണ്ഡലങ്ങൾ തേടി ബി എം സി എ മുന്നോട്ട്

സ്വന്തം ലേഖകൻ

ലണ്ടൻ : പതിനാറാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു . ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ ഇരുനൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ തലമുറയുടെ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര വരും പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ മുൻകാല ഭരണ സമിതികളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ബിനോ ഫിലിപ്പ് ആണ്‌ ബി എം സി എ യുടെ പുതിയ പ്രസിഡന്റ്. ഓവർസീസ് കൾച്ചറൽ കോൺഗ്രസ്സ് (യു കെ) ദേശീയ കമ്മറ്റി അംഗമായ ബിനോ ഫിലിപ്പ്, വളരെ ചെറുപ്രായത്തിൽ തന്നെ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ബി എം സി എ യുടെ കഴിഞ്ഞ ഭരണ സമിതിയിൽ പ്രോഗ്രാം കോർഡിനേറ്ററായി മികവ് തെളിയിച്ച ഷംനാ പ്രശാന്ത് ആണ്‌ പുതിയ സെക്രട്ടറി. അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ വിൻസന്റ് പോൾ ആണ്‌ പുതിയ ട്രഷറർ.

കുമാരി സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ്റും ലെറിൻ കുഞ്ചെറിയ ജോയിന്റ് സെക്രട്ടറിയും ജേക്കബ് സക്കറിയ ജോയിന്റ് ട്രഷററും അഞ്ചു ആൻറ്റൂ ഇന്റേണൽ ഓഡിറ്ററും ആയ ഭരണസമിതിയിൽ മുൻ പ്രസിഡന്റ് പൗലോസ് പാലാട്ടി, ബിജു എബ്രഹാം, അലീന സജീഷ്, സുമൻ കുര്യൻ, മൃദുൽ തോമസ്, ലിജീഷ് പിള്ള, മനു മാത്യു എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു.

മുൻകാല പ്രസിഡന്റ് ആയിരുന്ന രാജേഷ് ബേബിയെ പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്ററായി പൊതുയോഗം തെരഞ്ഞെടുത്തു.
വരുന്ന ഒരുവർഷത്തെ മുഴുവൻ പരിപാടികളുടെയും മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു.

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2023 ൽ എത്തിനിൽക്കുമ്പോൾ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more