1 GBP = 107.71
breaking news

യുകെയിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (BMA) ക്രിസ്തുമസ് പുതുവത്സരാഘോഷം വർണ്ണാഭമായി ആഘോഷിച്ചു

യുകെയിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (BMA) ക്രിസ്തുമസ് പുതുവത്സരാഘോഷം വർണ്ണാഭമായി ആഘോഷിച്ചു

യുകെയിലെ തന്നെ ആദ്യ മലയാളി സംഘടനയായ ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷയറിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി 6 ശനിയാഴ്ച ബ്രാഡ്ഫോർഡ് സെന്റ് കൊളംബസ് കാത്തോലിക് സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. വൈകിട്ട് 3 മണിക്ക് അസോസ്സിയേഷൻ പ്രസിഡന്റ് ടോം തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ടീനമോൾ ജോസ് സ്വാഗതവും നാട്ടിൽ നിന്നും സന്ദർശനത്തിന് വന്ന അസോസ്സിയേഷൻ അംഗങ്ങളുടെ മൂന്ന് അമ്മമാരായ ജയശ്രീ, മോളിക്കുട്ടി, ഉമാവതി എന്നിവർ ചേർന്ന് ഉദ്‌ഘാടനവും നിർവ്വഹിച്ചു.

യോഗത്തിൽ BMA മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ എൽദോ ജോർജ് (സെക്രട്ടറി ഇൻചാർജ്), വർഗീസ് എബ്രഹാം (ട്രഷറർ), റ്റീനാമോൾ ജോസ് ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങൾ ആയ ജിസ്മോൻ ജോൺ, സീലിയാമോൾ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. പരിപാടിയിൽ ക്രിസ്മസ് സാന്തക്ളോസുകളുടെ വരവിനെ ആളുകൾ കരോൾ ആവരവങ്ങളോടെയാണ് എതിരേറ്റത്. തുടർന്ന് സാന്താക്ളോസുകൾ എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നൽകുകയും, കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത ഏവരെയും ആഘോഷനിറവിൽ എത്തിച്ച ഷിബു & ബെന്നി ബോൾട്ടൻ നടത്തിയ ഗാനമേളയും, ഡിജെയും ഉണ്ടായിരുന്നു. പരിപാടിയിൽ അക്ഷയ റെസ്റ്റോറന്റ് ലിവർപൂൾ ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവും, തുടർന്ന് ക്രിസ്തുമസിന്റെ കേക്കും വിതരണം ചെയ്തു. പ്രോഗ്രാമിന്റെ അവസാനം ട്രെഷറർ വർഗീസ് എബ്രഹാം നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more