1 GBP = 104.23
breaking news

ബി എം എ ജനറൽ സെക്രട്ടറി ജിബി ജോണിൻ്റെ ഭാര്യാ പിതാവ് പൈലി ജോൺ നിര്യാതനായി…

ബി എം എ ജനറൽ സെക്രട്ടറി ജിബി ജോണിൻ്റെ ഭാര്യാ പിതാവ് പൈലി ജോൺ നിര്യാതനായി…

ടോം തോമസ്

ബ്രാഡ്ഫോഡ് :- ബ്രാഡ്ഫോഡ് മലയാളി അസോസിയേഷൻ (ബി എം എ) ജനറൽ സെക്രട്ടറി ജിബി ജോണിൻ്റെ ഭാര്യാ പിതാവ് കുറവിലങ്ങാട് കോഴ മുള്ളമടയ്ക്കൽ പൈലി ജോൺ (84) നിര്യാതനായി. ഭാര്യ പരേതയായ റോസമ്മ ജോൺ. കുറവിലങ്ങാട് കോച്ചേരി കുടുംബാംഗമാണ്. മക്കൾ ഐെെജു (റിട്ടയേർഡ് എസ്.ഐ), ഷൈനി, ജെസി (ബ്രാഡ് ഫോഡ്, യു കെ), ലിജി (പൂൾ, യു കെ). മരുമക്കൾ മിനി മാക്കിൽ (നിഴൂർ), ആൻ്റോ ദുബായ് (കോയിശേരി, വൈക്കം), ജിബി ജോൺ (യുകെ), ജോൺ മാളിയേക്കൽ മാന്നാർ (യുകെ).

സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച (26/01/22) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം കുറവിലങ്ങാട് സംസ്കരിക്കുന്നതാണ്.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ, ബി.എം.എ നേതാക്കളായ ബാബു ലൂക്കോസ്, സോജൻ ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more